കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് ഒരുക്കുന്ന കാലയുടെ പുതിയ ടീസർ പുറത്തിറങ്ങി. 54 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസർ തീപാറുന്ന ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.
തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.
നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
കാല ആദ്യദിനം കാണാം, ടിക്കറ്റ് സ്വന്തമാക്കൂ
ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളിലെന്ന് റിപ്പോര്‍ട്ട്. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ് ചിത്രമെത്തുന്നത്. ജൂൺ ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്.