‘മോളൂ... ഈ.. ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ’, ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ ഈ ഡയലോഗ് മറക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? രജനീകാന്തിന്റെ പുതിയ ചിത്രം കാല പറയുന്നതും ഇതേ ധാരാവിയെക്കുറിച്ചാണ്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം.
സിനിമയ്ക്കായി മുംബൈ ധാരാവിയുടെ പടുകൂറ്റന്‍ സെറ്റാണ് തയ്യാറാക്കേണ്ടി വന്നത്. ധാരാവിയെ അതേപടി നിര്‍മ്മിക്കാന്‍ മാസങ്ങളാണ് എടുത്തത്.
ജൂൺ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ് ചിത്രമെത്തുന്നത്.
കാല ആദ്യ ദിനം കാണാം, ടിക്കറ്റ് സ്വന്തമാക്കൂ
കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.