ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രതിനായകൻ ബല്ലാൽദേവനായി പ്രേക്ഷകരുെട മനം കവർന്ന തെലുങ്ക് സൂപ്പർ താരം റാണ ദഗുബട്ടിയിലൂടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിനു കളമൊരുങ്ങുന്നു. ഹിരണ്യകശ്യപ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 180 കോടിയാണെന്നു റിപ്പോർട്ട്.
പുരാണങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഹിരണ്യകശ്യപിന്റെ വേഷത്തിലാണു റാണയെത്തുന്നത്. റാണയുടെ അച്ഛനും നിർമാതാവുമായ സുരേഷ് ബാബു നിർമിക്കുന്ന ചിത്രം തിരകഥയെഴുതി സംവിധാനം ചെയ്യുന്നതു ഗുണശേഖറാണ്.
2019ൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ എല്ലാ ഇന്ത്യൻ ഭാഷകളിലുമായി റിലീസ് ചെയ്യാനാണ് പദ്ധതി. പ്രശസ്ത കലാ സംവിധായകൻ മുകേഷ് സിങ് ചിത്രത്തിനായി സെറ്റുകളൊരുക്കുന്നത്. ഹിരണ്യകശ്യപ് ദൃശ്യ വിസ്മയം തീര്‍ക്കുമോ എന്ന ആകാംഷയിലാണു ആരാധകരും.