കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കൽ സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു. പ്രധാനമന്ത്രിയുമായുളള ആലിംഗനത്തിനു ശേഷം തന്റെ സീറ്റിൽ പോയിരുന്ന രാഹുൽ സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാർ സമൂഹമാധ്യമത്തിൽ സദ്യയാക്കി.
സമൂഹമാധ്യമത്തിലൂടെ സെൻസേഷനായി മാറിയ ‘ഒരു അഡാറ് ലവ്’ സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കൽ എന്നു ചോദിച്ച് ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററിൽ ഉൾപ്പെടെ ആളുകൾ കുറച്ചതും.
ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിൽ പ്രതികരിച്ച് പ്രിയ വാരിയറും. രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയവാര്യർക്ക് പറയാനുള്ളത് ഇങ്ങനെ–‘കോളജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി, മോദിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. എന്‍റെ ചിത്രത്തില്‍ തന്നെ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.