മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം നീലി ട്രെയിലർ പുറത്തിറങ്ങി. കമലിന്റെ അസോഷ്യേറ്റ് ആയിരുന്നു അൽത്താഫ്. തോർത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് അൽത്താഫ്. ആമി സിനിമയിലും കമലിന്റെ അസോഷ്യേറ്റ് ആയിരുന്നു അൽത്താഫ്.
ഒരു ഹൊറര്‍ ചിത്രമാണ് നീലി. മംമ്ത മോഹന്‍ദാസും അനൂപ് മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊററിന്റെ പശ്ചാത്തലത്തിൽ കോമഡി കലർത്തിയാകും ചിത്രം മുന്നോട്ട് പോകുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധവും ചിത്രത്തിൽ വിഷയമാകുന്നു.
ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ചിത്രം നിര്‍മിക്കുന്നു.