ഷെയ്ഖ്, ദ് റിയൽ ഹീറോ: എം.എ നിഷാദ്

പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വൻ സഹായവുമായി യുഎഇ ഭരണകൂടത്തിന് നന്ദി പറഞ്ഞ് സംവിധായകൻ എം. എ നിഷാദ്. ഇതിന് പകരമായി, കോടികൾ ചിലവാക്കിയ പ്രതിമകൾ സ്ഥാപിക്കാതെ  മലയാളി മനസ്സുകളിൽ മനുഷ്യത്വത്തിന്റെ പ്രതിമകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

എം.എ നിഷാദിന്റെ കുറിപ്പ് വായിക്കാം–

പറയാൻ വാക്കുകളില്ല...യുഎഇ എന്ന നാട്,ആ നാട്ടിലെ ജനങ്ങൾ അവരെ മുന്നോട്ട് നയിക്കുന്ന ഭരണകർത്താക്കൾ അവരെ നമ്മൾ ആദരപൂർവ്വം വിളിക്കും..ഷെയ്ഖ് , അതായത് രാജാവ്.

പ്രജകൾക്ക് വേണ്ടി രാജ്യം ഭരിക്കുന്ന രാജാവ്....ഏത് രാജ്യക്കാരും എല്ലാ മനുഷ്യരും ഈ രാജാക്കന്മാർക്ക് സ്വന്തം ജനതയാണ്...കാരുണ്യത്തിന്റെ കരസ്പർശം, ആ മണലാര്യണത്തിൽ നിന്നും നമ്മുടെ കൊച്ച് കേരളത്തിൽ എത്തുമ്പോൾ, നാം ആർക്കാണ് നന്ദി പറയേണ്ടത് ? 

നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തോട് മാത്രമല്ല...ഇനിയും മനുഷത്വം നഷ്ടപ്പെടാത്ത ഒരുപാട് സുമനസ്സുകളോട്..... ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന സുമനസ്സുകളോട് കക്ഷി രാഷ്ട്രീയത്തിനതീതമായി നമ്മളൊന്നാണ് എന്ന് ലോകത്തിന്റെ മുമ്പിൽ ഉറക്കെ വിളിച്ച് പറഞ്ഞ സുമനസ്സുകളോട് കടലിന്റെ മക്കളോട്, പൊലീസിനോട്, സൈന്യത്തോട്, യുവാക്കളോട്, ഉദ്യോഗസ്ഥരോട്, സന്നദ്ധ പ്രവർത്തകരോട്....അതെ കേരളം അതിജീവിക്കുകയാണ്...ആരുടെ മുന്നിലും കൈനീട്ടാതെ...നമ്മളെ സ്നേഹിക്കുന്നവരുടെ സഹായം നന്ദിയോടെ സ്വീകരിച്ച് കൊണ്ട്...

ഖത്തർ അമീർ...അങ്ങയെ വിസ്മരിച്ചിട്ടില്ല...അങ്ങ് ഉൾപ്പടെയുളള അനേകം സുമനസ്സുകളെ നോക്കി ഞങ്ങൾ വിളിക്കും...ഷെയ്ഖ്..ദ് റിയൽ ഹീറോസ്

കോടികൾ ചിലവാക്കി നിങ്ങളുടെ പ്രതിമകൾ ഞങ്ങൾ സ്ഥാപിക്കില്ല..പകരം ഞങ്ങളുടെ മനസ്സിൽ നിങ്ങളുണ്ട്...അനശ്വരമായ..വിലമതിക്കാനാവാത്ത, മനുഷ്യത്വത്തിന്റെ ''പ്രതിമ'' .