സ്വയംവരപ്പന്തലിലേക്ക് മറ്റൊരു താരപുത്രൻ കൂടി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ വിസ്മയം സമ്മാനിച്ച സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയക്ക് വിവാഹം. നടന്‍ ജഗപതി ബാബുവിന്റെ മരുമകളായ പൂജ പ്രസാദാണ് വധു.
സന്തോഷവാർത്ത പ്രേക്ഷകലോകത്തെ അറിയിച്ചത് നടന്‍ അഖില്‍ അക്കിനേനിയാണ്. കാര്‍ത്തികേയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാഗാര്‍ജ്ജുന- അമല താര ദമ്പതികളുടെ മകന്‍ കൂടിയായ അഖില്‍ അക്കിനേനി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.
പിന്നാലെ കാര്‍ത്തികേയ തന്നെ തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തു. കാമുകിയായ പൂജയെ വിവാഹം കഴിക്കുകയാണെന്നും അനുഗ്രഹവുമായി എത്തിയവര്‍ക്കെല്ലാം നന്ദിയും സ്‌നേഹവുമെന്ന അടിക്കുറിപ്പോടെ പൂജയ്‌ക്കൊപ്പമുള്ള ചിത്രമാണ് കാര്‍ത്തികേയ ട്വീറ്റ് ചെയ്തത്.
ബാഹുബലിയുടെ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു കാർത്തികേയ. നാഗ ചൈതന്യ നായകനായ യുദ്ധം ശരണം എന്ന ചിത്രത്തിൽ ൈലൻ പ്രൊഡ്യൂസറായും കാർത്തികേയ എത്തി.