അനൂപ് മേനോന്റെ ‘ഓഡിയോ ക്ലിപ്’; ഉടമ രാജേഷ് നാദാപുരം

rajesh-nadhapuram-anoop-menon

തൃശൂർ∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോന്റെ ശബ്ദമായി പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പിന്റെ ഉടമ രാജേഷ് നാദാപുരം. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റെ ശബ്ദത്തിനും അനൂപ് മേനോന്റെ ശബ്ദത്തിനും ഏറെ സാമ്യമുണ്ട്. 

വടക്കൻ ഭാഷയുടെ ഛായമാത്രമാണ് തിരിച്ചറിയാവുന്ന മാർഗ്ഗം. എന്നാൽ അനൂപ് മേനോൻ ആ ഭാഷയിൽ സംസാരിക്കാനും മിടുക്കനാണ് എന്നതുകൊണ്ടാണു തെറ്റിദ്ധാരണയ്ക്കു ശക്തി കൂടിയത്. ശബ്ദം വൈറലായതോടെ പലരും അനൂപിനെ വിളിച്ചുകൊണ്ടിരിക്കുന്നു. പ്രസംഗം ശക്തമായ ഭാഷയിലാണു എന്നതാണു പ്രചാരം കിട്ടാൻ വേറെയൊരു കാരണം.

ഓഡിയോ ക്ലിപ് വൈറലായതോടെ ഇത് നിഷേധിച്ച് അനൂപ് മേനോനും രംഗത്തുവന്നിരുന്നു. ആ ശബ്ദത്തിന്റെ ഉടമ താനല്ലെന്നും ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാധ്യതയെന്നുമാണ് അനൂപ് േമനോൻ പറഞ്ഞത്.