‘ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ഞാൻ നായകനായാൽ’

ജോസഫ് സിനിമയെയും ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ജോജുവിനെയും പ്രശംസിച്ച് രമേശ് പിഷാരടി. നായകനാകുന്നതിന്റെ ആശങ്ക ജോജുവിനുണ്ടായിരുന്നുവെന്നും സിനിമ വലിയ വിജയം നേടുമ്പോൾ സന്തോഷം തോന്നുവെന്നും പിഷാരടി പറഞ്ഞു.

രമേശ് പിഷാരടിയുടെ വാക്കുകൾ–

ജോസഫ്‌ എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു തലേന്ന്, ഒരുപാട് രാത്രി വരെ ഞാനും ജോജുവും ഒന്നിച്ചുണ്ടായിരുന്നു ....സിനിമയെക്കുറിച്ചും കഥാപാത്രത്തെ കുറിച്ചും ജോജു വാചാലനായി ....ആശങ്കകൾ പങ്കുവച്ചു ...

"ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ഞാൻ നായകനാകുന്നു എന്താകുമോ എന്തോ " ഷൂട്ടിങ് പകുതിയായപ്പോൾ ജോജു നിർമാതാവ് കൂടെ ആകേണ്ടിവന്നു .....ജോസഫ് ഇന്നൊരു വൻ വിജയം ആകുമ്പോൾ പപ്പേട്ടൻ ഉൾപ്പടെ ഒരുപാടു പേരുടെ അദ്ധ്വാനം അതിനു പിന്നിലുണ്ട് ....ജോജുവിന്റെ അതിയായ ആഗ്രഹവും ........

തീയറ്ററിൽ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു കടക്കുന്ന ഈ അവസരത്തിൽ ഇന്നലെ ജോജുഭായിയുടെ സന്തോഷം ഞാൻ കണ്ടു, അതെഴുതാൻ വാക്കുകൾ ഇല്ല അതുകൊണ്ടു ഇതൊക്കെ എഴുതുന്നു ...