എന്നിട്ടും രജനി ഷാരൂഖിനൊപ്പം ചിട്ടിയായി അഭിനയിച്ചു !

ra-one-shahrukh
SHARE

ശങ്കറിന്റെ കരവിരുതിൽ സൃഷ്ടിച്ച സൂപ്പർഹീറോ കഥാപാത്രമാണ് ചിട്ടി ദ് റോബോട്ട്. 2010ൽ റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം യന്തിരനിലെ നായകകഥാപാത്രം. സൂപ്പർസ്റ്റാർ രജനികാന്ത് ഈ കഥാപാത്രത്തെ അതിഗംഭീരമാക്കി. യന്തിരന്റെ രണ്ടാം ഭാഗത്തിലൂടെ ചിട്ടി വീണ്ടും തരംഗമാകുകയാണ്.

Rajinikanth 'Chitti' met Shah Rukh Khan 'G.One' | RA.One | Movie Scene

എന്നാൽ യന്തിരൻ ആദ്യഭാഗം റിലീസ് ചെയ്ത് ഒരുവർഷം കഴിഞ്ഞപ്പോൾ ഹിന്ദി സിനിമയിലൂടെ ചിട്ടി അതിഥിതാരമായി എത്തിയിരുന്നു. ഷാരൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രം റാ വണ്ണിലായിരുന്നു ചിട്ടിയുടെ വരവ്.

2.0 തിയറ്ററുകളിൽ വലിയ പ്രതികരണം സൃഷ്ടിച്ച് മുന്നേറുമ്പോൾ റാ വൺ സിനിമയിലെ ചിട്ടിയുടെ വരവറിയിക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. 

റാ വൺ സിനിമയിലെ രജനിയുടെ അതിഥിവേഷത്തിനു പിന്നിലും ഒരുകഥയുണ്ട്. രജനിയുടെ കടുത്ത ആരാധകനാണ് ഷാരൂഖ്. ഷാരൂഖിന്റെ നിർബന്ധപ്രകാരമാണ് റാ വൺ സിനിമയുടെ തിരക്കഥയിൽ രജനിയുടെ രംഗം എഴുതിചേര്‍ക്കാൻ ആവശ്യപ്പെടുന്നത്.

2.o - A throwback of enthiran (Return of chitti)

എന്നാൽ ഷൂട്ടിങിനായി രജനിയെ വിളിച്ചപ്പോൾ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഷാരൂഖ് പിന്നീട് അത് ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാൻ തീരുമാനിച്ചു. അതിനിടെ ലണ്ടനിലെത്തിയ താരം രജനിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരിൽ കാണാൻ ഇടയായി. അദ്ദേഹം കുറച്ച് ഭേദപ്പെട്ടെന്ന് അറിഞ്ഞതോടെ രജനിയെ നേരിട്ട് വിളിക്കാൻ ഷാരൂഖിന് ധൈര്യമായി.

തന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷം മാത്രമാണെന്നായിരുന്നു രജനിയുടെ മറുപടി. അദ്ദേഹം ഇപ്പോഴും ആരോഗ്യവാനല്ലെന്നും ഒരുമാസം കൂടി വിശ്രമം വേണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സ്നേഹപൂർവം ഷാരൂഖിനോട് പറഞ്ഞു.

എന്നാല്‍ നാലുദിവസത്തിനു ശേഷം രജനിയുടെ മകൾ സൗന്ദര്യ ഷാരൂഖിനെ വിളിച്ചു. ഷൂട്ടിങിന് വരാമെന്ന് സമ്മതിച്ചു. അങ്ങനെ ആക്‌ഷൻ രംഗങ്ങൾ പൂർണമായും ഒഴിവാക്കി ആ രംഗം ചിത്രീകരിക്കുകയായിരുന്നു. മകൾ സൗന്ദര്യയ്ക്കൊപ്പം മുംബൈയിൽ എത്തിയാണ് അസുഖസമയത്തും രജനി ആ രംഗം ഷാരൂഖിനായി അഭിനയിച്ചത്.

ഔദ്യോഗിക രേഖകളിൽ രജനികാന്ത് അഭിനയിച്ചെന്നാണ് വിലയിരുത്തുന്നതെങ്കിലും സിജി ഗ്രാഫിക്സിന്റെ സഹായത്താലാണ് അദ്ദേഹത്തെ പുനഃസൃഷ്ടിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA