7 ദിവസം; 500 കോടി ക്ലബിൽ 2.0

500-crore-2-0
SHARE

ബോക്‌സ്ഓഫീസില്‍ റെക്കോർഡുകള്‍ തിരുത്തി രജനികാന്ത് ചിത്രം 2.0. സിനിമയുടെ കലക്‌ഷൻ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. ഇതോടെ 500 കോടി ക്ലബിലെത്തുന്ന ആദ്യ തമിഴ് ചിത്രമായി 2.0 മാറി.

ഇന്ത്യയിൽ നിന്നും 392 കോടിയും ഓവർസീസിൽ നിന്നും 128 കോടിയുമാണ് ചിത്രം വാരിയത്. ഇതുവരെയുള്ള കലക്‌ഷൻ 520 കോടി. 

ചിത്രം അടുത്ത വർഷം ചൈനയിലും റിലീസിനെത്തും. ചൈനയില്‍ 56,000 തിയറ്ററുകളിലാണ് 2.0 റിലീസിനെത്തുക. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. 

ചൈനയിലെ പ്രധാന നിര്‍മാണ വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA