ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലൻ വക്കീൽ’ ഫെബ്രുവരി 21ന് റിലീസ് ചെയ്യും. ദിലീപ് അഭിഭാഷകന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. സിനിമയുടെ ഔദ്യോഗിക ടീസർ ക്രിസ്മസ് ദിവസം പ്രേക്ഷകർക്കു മുന്നിലെത്തും.
വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഒരു വിവരവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.