‘വാവ ഉറങ്ങുകയാണ്, ഒച്ചയുണ്ടാക്കരുതേ’: ദുൽക്കറിന്റെ വാക്ക് അനുസരിച്ച് ആരാധകർ

മമ്മൂട്ടിയും ദുൽക്കർ സൽമാനും വീട്ടിലുണ്ടെന്ന് മനസിലാക്കിയാൽ പിന്നെ ആരാധകർക്ക് ആവേശമാണ്. എല്ലാവരും ഇരിപ്പുറയ്ക്കാതെ വീടിനു മുന്നിൽ കാത്ത് നിലയുറപ്പിക്കും. തന്നെ കാണാനായി വീട്ടിലെത്തിയ ആരാധകർക്കൊപ്പം ദുൽക്കർ സൽമാൻ കഴിഞ്ഞ ദിവസം സെൽഫിയെടുത്തതാണ് പുതിയ വിശേഷം. ആരാധകരുടെ നിലയ്ക്കാത്ത ആവേശത്തിനൊപ്പം ഹൃദയം നിറയ്ക്കുന്ന ചെറിയൊരു സംഭവവും അന്നുണ്ടായി.

ഗെയ്റ്റിനു പുറത്ത് തടിച്ചു കൂടി ആർത്തുവിളിച്ച ആരാധകരോട് ദുൽക്കറിന് ഒരൊറ്റ അപേക്ഷയെ ഉണ്ടായിരുന്നുളളു. തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിച്ചു ദുൽക്കർ. ഡിക്യൂവിന്റെ വാക്കുകളെ ആരാധകർ അക്ഷരംപ്രതി നെഞ്ചിലേറ്റി. എല്ലാവരും നിശബ്ദരായി. ഇതിനിടെ കുറച്ചു പേർ പോകല്ലേ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറഞ്ഞു. പിന്നാലെ ദുൽക്കർ പുറത്തിറങ്ങി വന്നു അവർക്കൊപ്പം സെൽഫിയെടുത്തു. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ തംരഗമാകുകയും ചെയ്തു.