തെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയം എമി ജാക്സൺ വിവാഹിതയാകുന്നു. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനായ ജോർജ് ആണ് നടിയെ വിവാഹം ചെയ്യുക. എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു.
ജോർജിനൊപ്പമുളള പല ചിത്രങ്ങളും എമി ജാക്സൺ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് െചയ്തിരുന്നുവെങ്കിലും അതിലൊന്നും മുഖം വ്യകതമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് എമി തന്റെ പ്രണയം ആദ്യമായി ലോകത്തോട് പറഞ്ഞത്. ജനുവരി ഒന്നാം തിയതിയാണ് ജോർജിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം തന്‍റെ വിവാഹ വാർത്ത പങ്കുവെച്ചത്. പുതുവർഷത്തിൽ പുതുയാത്ര തുടങ്ങിയെന്നും താൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയാണെന്നും എമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇക്കൊല്ലം ഡിസംബറോടെ വിവാഹിതയാകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011–ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു. തങ്കമകൾ, തെറി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.