‘ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ, അത് എല്ലാവരും മനസ്സിലാക്കുന്ന ദിനം വരും’

aju-varghese
SHARE

ശബരിമല വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അക്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ രൂക്ഷപ്രതികരണവുമായി നടൻ അജു വർഗീസ്. പൊതുവെ സിനിമാ താരങ്ങൾ രാഷ്ട്രീയപരമായ കാര്യങ്ങളിൽ‌ ഇടപെടാത്തവരാണെങ്കിലും പരോക്ഷമായി ഹർത്താലിനെതിരെയും അക്രമങ്ങൾക്കെതിരെയും ഒരു വിഡിയോ വഴി അജു പ്രതികരിച്ചു. 

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമെന്ന ഖ്യാതിയുള്ള കാലാപാനിയിലെ ഒരു രംഗത്തിന്റെ വിഡിയോയാണ് അജു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വിഡിയോയിൽ മോഹൻലാലിന്റെ കഥാപാത്രം ഒരു വിദേശിയോട് പറയുന്ന ഡയലോഗാണ് ഏറെ പ്രധാനം. ‘അതാണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്രൃം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് ദേശഭക്തി’ 

എന്നാൽ ഒരു വരി പോലും തന്റേതായ രീതിയിൽ എഴുതി ചേർക്കാതെയാണ് അജു ഇൗ വിഡിയോ പോസ്റ്റ് ചെയ്തത്. പരോക്ഷമായി ഇൗ പ്രതികരണത്തെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA