കുഞ്ഞാലി മരയ്ക്കാർ ‘ജൂനിയറായി’ പ്രണവ്, ഒപ്പം അർജുനും

pranav-mohanlal-kunjali-marakkar
SHARE

ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുമ്പോൾ സിനിമയെക്കുറിച്ച് കൂടുതൽ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാർ ജൂനിയർ’ ലുക്ക് പുറത്തെത്തി. പ്രണവിനൊപ്പം തമിഴ് സൂപ്പർതാരം താരം അർജുനും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതിൽ ഏറെയും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൗ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ. തിരുവാണ് ഛായാഗ്രഹണം.

തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്‌ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും. 2020–ലാകും ചിത്രം റിലീസ് ചെയ്യുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA