സിനിമയെന്നത് സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണെന്ന് തമിഴ് സൂപ്പർതാരം വിജയ് സേതുപതി. ‘സിനിമ എന്നത് ഒരു പ്രതിഫലനമാണ്. സമൂഹത്തിന്റെ പ്രതിഫലനം. നമ്മുടെ ആഗ്രഹം, നേട്ടം, ലക്ഷ്യം, ജീവിത രീതി ഇതൊക്കെ ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്നു’.–വിജയ് സേതുപതി പറയുന്നു.
ഈ വർഷത്തെ മനോരമ കലണ്ടർ 2019 ആപ് ഫോണിൽ ഡൗൺലോഡ് ചെയ്യാം.
മറ്റ് താരങ്ങളിൽ നിന്നും അദ്ദേഹം വ്യത്യസ്തനാകുന്നതും ഈ കാഴ്ചപ്പാടുകളിലാണ്. നിലപാടുകളും ആളുകളോടുള്ള സമീപനവുമാണ് വിജയ് സേതുപതിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. തമിഴകത്തിന്റെ മാത്രമല്ല, മലയാളത്തിന്റെയും മക്കൾ സെൽവനാണ് അദ്ദേഹം. സിനിമയോടുള്ള തന്റെ സ്നേഹവും അതിനോടുള്ള അടങ്ങാത്ത അഭിനിവേശവും അദ്ദേഹം പറയുന്നത് ഇങ്ങനെ–
‘സിനിമ എല്ലാത്തിനും ആധാരമാണ്. ഓരോ കാലഘട്ടത്തിലെയും സാമൂഹികപശ്ചാത്തലം കടമെടുത്ത് മനോഹരമായ കഥ ഉണ്ടാക്കി ദൃശ്യവത്കരിക്കുകയാണ് സിനിമയുടെ ജോലി. പതിനഞ്ച് വർഷം പിന്നിലുള്ള സാമൂഹിക സാഹചര്യങ്ങളും അന്നത്തെ ജീവിത രീതികളും നമുക്ക് സിനിമയിലൂടെ കഴിയും. എന്തിന് നൂറുവർഷം കഴിഞ്ഞാലും അത് അതുപോലെ തന്നെ ഉണ്ടാകും. സിനിമ എന്നത് സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’–വിജയ് സേതുപതി പറഞ്ഞു. മനോരമ ഓൺലൈൻ കലണ്ടർ പതിപ്പിനായുള്ള പ്രത്യേക ഫോട്ടോഷൂട്ട് വിഡിയോയിലാണ് വിജയ് സേതുപതി മനസ്സുതുറന്നത്. ജോയ് ആലുക്കാസ് സ്പോൺസർ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്