തമിഴിലെ യുവതാരവും നടികർ സംഘം തലവനുമായ വിശാൽ വിവാഹിതനാകുന്നു. തെലുങ്ക് നടിയും ഗായികയുമായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നത്. വിവാഹവാർത്ത സ്ഥിരീകരിച്ച് വിശാൽ തന്നെയാണ് രംഗത്തുവന്നത്.
അനിഷയുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചാണ് നടൻ വിവാഹവാർത്ത പ്രേക്ഷകരെ അറിയിച്ചത്. ‘അതെ, ഞാൻ സന്തോഷത്തിലാണ് അതീവ സന്തോഷത്തിൽ. അവളുടെ പേര് അനിഷ അല്ല. അവൾ സമ്മതമാണെന്ന് പറഞ്ഞു, അങ്ങനെ വിവാഹം തീരുമാനിച്ചു. ഇതന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്. വിവാഹതിയതി പിന്നീട് അറിയിക്കും.’–വിശാൽ പറഞ്ഞു.
വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപുലു, അർജുൻ റെഡ്ഡി എന്നീ സിനിമകളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ.
നേരത്തെ ദേശീയമാധ്യമങ്ങളിലൂട വിവാഹവാർത്ത സ്ഥികരീച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ വിശാൽ വെളിപ്പെടുത്തിയിരുന്നില്ല.–‘അതെ ഞാൻ വിവാഹിതനാകുകയാണ്, അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. വാര്‍ത്ത പുറത്തുവന്നത് ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാല്‍ ഞങ്ങള്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു അത്.–വിശാൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിന്നുള്ള വാക്കുകൾ.
നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ ഇരുവരുടെയും വിവാഹം ഉണ്ടാകും.നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.