വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

vidya-unni-wedding-11

ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ഇരുവരുടെയും പ്രി–വെഡ്ഡിങ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

vidya-unni-wedding-3
Photo : Coconut Wedding Cinemas

ചേച്ചിക്ക് പിന്നാലെ വിദ്യ ഉണ്ണിയും സിനിമയിലെത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

vidya-unni-wedding-1
Photo : Coconut Wedding Cinemas
vidya-unni-wedding-4
Photo : Coconut Wedding Cinemas

സഹോദരിയെപ്പോലെ തന്നെ നൃത്തത്തിലും വിദ്യ മിടുക്കിയാണ്. നിരവധി നൃത്ത പരിപാടികളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പവും വിദ്യ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്.

Photo : Coconut Wedding Cinemas
Photo : Coconut Wedding Cinemas
Photo : Coconut Wedding Cinemas

കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എൻജിനീയറങ്ങിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യ ഇപ്പോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.