യുവനടന്മാരില്‍ ശ്രദ്ധേയനായ അനീഷ് ജി. മേനോന്‍ വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. ‘ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.
നിരവധി പേരാണ് താരത്തിന് മംഗളാശംസ നേര്‍ന്നിട്ടുള്ളത്. ഫെയ്സ്ബുക്ക് പേജിലൂടെ വിവാഹ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അരങ്ങേറ്റം. വി.എ. ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനിലും നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും പ്രധാനവേഷങ്ങളിൽ അനീഷ് അഭിനയിച്ചിരുന്നു. ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.