മഞ്ജു വാരിയരുടെ ‘20 ഇയർ ചാലഞ്ചുമായി’ സന്തോഷ് ശിവൻ

santhosh-sivan-manju
SHARE

പത്തു വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ താരമാകുന്ന ‘ടെൻ ഇയർ ചാലഞ്ചിന്റെ’ പുറകെയാണ് ആളുകൾ. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇക്കൂട്ടത്തിൽപെടും. ഇപ്പോഴിതാ മഞ്ജു വാരിയറിന്റെ ‘20 ഇയർ ചാലഞ്ചുമായി’ സംവിധായകൻ സന്തോഷ് ശിവൻ. ഇരുപതു വർഷത്തെ ഇടവേളകളിലുള്ള മഞ്ജുവിന്റെ രണ്ട് ചിത്രങ്ങളാണ് സംവിധായകൻ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

1998ൽ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയുള്ള മഞ്ജുവിന്റെ ചിത്രവും 2018ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിലെ മഞ്ജുവിന്റെ ലുക്കുമാണ് കാണാനാകുക. രണ്ട് ചിത്രങ്ങളിലും അതീവ സുന്ദരിയായ മഞ്ജുവിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.

മഞ്ജുവിന് വേണ്ടി സന്തോഷ് ശിവനാണ് വെല്ലുവിളി ഏറ്റെടുത്തതെങ്കിലും മറ്റു മലയാളിതാരങ്ങള്‍ ചാലഞ്ച് സ്വയം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഉണ്ണി മുകുന്ദൻ, അജു വർഗീസ് നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നിലവിലുള്ള ചിത്രവും പത്തുവർഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രത്യേകത.

മഞ്ജു ഇപ്പോഴും ചെറുപ്പമാണെന്നും അൽപം കൂടി സൗന്ദര്യം കൂടിയെങ്കിലെ ഒള്ളൂ എന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ.  2011ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA