സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. ദന്ത ഡോക്ടറായ വിധു ശ്രീധരനാണ് വധു. ജനുവരി 19ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. തുടർന്ന് ജനുവരി 20ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ റിസ്പഷനും നടന്നു.
സിനിമാ–രാഷ്ട്രീയ ലോകത്തെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മമ്മൂട്ടി, ജോഷി, രമേശ് പിഷാരടി, ജയസൂര്യ, ഹരിശ്രീ അശോകൻ, ചിപ്പി, സോന നായർ, പൂർണിമ തുടങ്ങി നിരവധി താരങ്ങൾ നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാനെത്തി.
എയറൊനോട്ടിക്കൽ എൻജിനീയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഒരു കരീബിയൻ ഉഡായിപ്പ്, ഗാംബിനോസ് എന്നിവയാണ് വിഷ്ണുവിന്റെ പുതിയ ചിത്രങ്ങൾ.