പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യാനിരിക്കെ ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ ഗോപി. ചിത്രം ആരെയും നിരാശരാക്കില്ലെന്ന ഉറപ്പും അരുണ്‍ നല്‍കുന്നു. തന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് മികച്ച രീതിയില്‍ തന്നെ ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.
അരുൺ ഗോപിയുടെ വാക്കുകൾ–
‘പ്രിയപെട്ടവരെ... ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങള്‍ ഒന്നുമില്ല.. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ട്ടിക്കാന്‍ ശ്രമിച്ച ഒരു സിനിമയാണ് ഇത് ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി.. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി.. ???? എല്ലാരും തുറന്ന മനസ്സുമായി ഈ ചിത്രം കാണണം.. കൂടെ ഉണ്ടാകണം.. പ്രാര്‍ത്ഥനയോടെ..
സ്‌നേഹത്തോടെ... അരുണ്‍ ഗോപി...