നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസൻ ആശുപത്രിയിൽ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ മനോരമ ഓൺൈലനോട് അറിയിച്ചു.

ബുധനാഴ്ച രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.