ADVERTISEMENT

പ്രിയ പ്രകാശ് വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഗ്ലാമർ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

sridevi-bungalow-priya-varrier
sridevi-bungalow-priya-varrier-5
sridevi-bungalow-priya-varrier-glamour-1

 

sridevi-bungalow-priya-varrier-8
sridevi-bungalow-priya-varrier-1
sridevi-bungalow-priya-varrier-4

ഈ വർഷം തുടക്കത്തിൽ തന്നെ ബോളിവുഡിൽ ഏറെ വിവാദങ്ങൾക്കു തുടക്കം കുറിച്ച ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ടീസർ തരംഗമാകുക മാത്രമല്ല വിവാദമാകുകയും ചെയ്തു. ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവുമായിരുന്നു ഇതിന് കാരണമായത്.

sridevi-bungalow-priya-varrier-7
sridevi-bungalow-priya-varrier-3
sridevi-bungalow-priya-varrier-6
sridevi-bungalow-priya-varrier-2

 

ഏറെ വിവാദങ്ങൾക്കിടയിലും ചിത്രത്തിന്റെ വിതരണ അവകാശവും സാറ്റലൈറ്റ് റൈറ്റ്സും  സ്വന്തമാക്കാൻ വമ്പൻ കോർപറേറ്റ് കമ്പനികളാണ് രംഗത്തു വന്നിരിക്കുന്നത്. വിവാദങ്ങൾക്ക് തുടക്കമിട്ട ഒന്നാമത്തെ ടീസറിന് ശേഷം സിനിമയുടെ രണ്ടാമത്തെ ടീസർ മാർച്ച്‌ 15ന് വൈകിട്ട് ഏഴുമണിക്ക് പുറത്തുവിടും. 

 

ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയർ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആറാട്ട് എന്റർടെയ്ൻമെന്റ്ിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ്‌ മാസം ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com