ഇതാ സൗബിന്റെ ഒര്‍ഹാന്‍: സ്നേഹ ചുംബനങ്ങളുമായി താരങ്ങൾ
Mail This Article
നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. ഒര്‍ഹാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഒരു മാസം പ്രായമായ കുഞ്ഞു മകൻ ഒർഹാന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് സൗബിൻ.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനു താഴെ പ്രതികരണവുമായി എത്തി.
2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.
അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് സൗബിൻ. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും നായകൻ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്.