ADVERTISEMENT

മലയാളത്തിൽ നിന്നും മറ്റൊരു ചരിത്ര സിനിമ കൂടി വരുന്നു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന 'തരിയോട്' എന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലിഷ് അടക്കം മറ്റ് പലഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. ‍‍

 

ആസ്ട്രേലിയൻ-ബ്രിട്ടീഷ് നടനായ ബിൽ ഹച്ചൻസ്‌ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസായിരിക്കും സംഗീത സംവിധായകൻ. ആസ്ട്രേലിയൻ പ്രൊഡക്‌ഷൻ കമ്പനി ചിത്രത്തിന്റെ നിർമാണവുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുന്നു. ഇതേ പ്രമേയത്തിൽ നിർമൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com