കുമ്പളങ്ങി സഹോദന്മാരുടെ അമ്മ, ഈ നടിയുടേയും
Mail This Article
മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ. നായകന്മാരുടെ അമ്മയായി എത്തിയത് ലാലി പി.എം. എന്ന നടിയാണ്. ഒറ്റ രംഗത്തിൽ മാത്രമാണ് അവർ അഭിനയിച്ചതെങ്കിലും ഓർത്തിരിക്കുന്ന കഥാപാത്രമായിരുന്നു അത്.
മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ആ വേഷം. ഇപ്പോഴിതാ ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാർ. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി യുവനടി അനാർക്കലി മരിക്കാറിന്റെ അമ്മ കൂടിയാണ്.
ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. പിന്നീട് ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ നായികയായി മാറി. ഉയരെ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലും അനാർക്കലി അഭിനയിച്ചു. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും സിനിമയിൽ മുഖംകാണിച്ചിട്ടുണ്ട്.