വൈറലായി ഫഹദിന്റെ കട്ടത്തേപ്പു കഥ; പൊട്ടിച്ചിരിച്ച് ആരാധകർ
മനോരമ ലേഖകൻ
Published: November 13 , 2019 09:35 AM IST
1 minute Read
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
സിനിമയിലെ നിശ്ചല ചിത്രങ്ങളുപയോഗിച്ച് സിനിമയെ വെല്ലുന്ന കഥയൊരുക്കിയിരിക്കുകയാണ് സിനിമാപ്രേമിയായ ഫഹീർ മൈദൂട്ടി. വെറും പന്ത്രണ്ടു ചിത്രങ്ങൾ ഉപയോഗിച്ചാണ് ഫഹീറിന്റെ കഥ പറച്ചിൽ. അമ്പിളി എന്ന ചിത്രത്തിൽ സൗബിനൊപ്പം നസ്രിയയുടെ അനിയൻ നവീൻ നസീമിനെ കാസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം നർമത്തിലൂടെ
Sign in to continue reading

സിനിമയിലെ നിശ്ചല ചിത്രങ്ങളുപയോഗിച്ച് സിനിമയെ വെല്ലുന്ന കഥയൊരുക്കിയിരിക്കുകയാണ് സിനിമാപ്രേമിയായ ഫഹീർ മൈദൂട്ടി. വെറും പന്ത്രണ്ടു ചിത്രങ്ങൾ ഉപയോഗിച്ചാണ് ഫഹീറിന്റെ കഥ പറച്ചിൽ. അമ്പിളി എന്ന ചിത്രത്തിൽ സൗബിനൊപ്പം നസ്രിയയുടെ അനിയൻ നവീൻ നസീമിനെ കാസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം നർമത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഫഹീർ. കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി, ചാപ്പാകുരിശ് എന്നീ സിനിമകളിലെ നിശ്ചലചിത്രങ്ങൾ ഉപയോഗിച്ച് ഫഹീർ തയ്യാറാക്കിയ 'ചിത്രകഥ' സമൂഹമാധ്യമങ്ങളിൽ നിമിഷവേഗത്തിലാണ് പ്രചരിച്ചത്.
ADVERTISEMENT
സിനിമയെ വെല്ലുന്ന ട്വിസ്റ്റും പൊട്ടിച്ചിരിപ്പിക്കുന്ന ക്ലൈമാക്സുമായി അതിഗംഭീരമാണ് ഈ തേപ്പുകഥ. അതിഥിതാരമായി ഷെയ്നും ഈ തേപ്പുകഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലൈമാക്സിൽ വന്ന് വിനീത് ശ്രീനിവാസൻ പ്രേക്ഷകരുടെ കയ്യടി നേടുന്നു. ഇംഗ്ലിഷിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.
ഹലോ ഫഹദ്...എന്താ എന്നെ കാണണമെന്നു പറഞ്ഞത്?
സൗബിൻ... എല്ലാവരും സിനിമയിലുള്ള ഒരു ഡീസന്റ് ഫാമിലിയാണ് എന്റേത് എന്ന് അറിയാല്ലോ. എന്റെ അച്ഛൻ സംവിധായകൻ. ഞാനും എന്റെ ഭാര്യയും എന്റെ സഹോദരങ്ങളുമെല്ലാം അഭിനേതാക്കൾ. ഇപ്പോൾ എന്റെ അളിയനും സിനിമയിൽ അഭിനയിക്കാൻ ഒരു മോഹം. അമ്പിളി എന്ന സിനിമയിൽ സൗബിൻ ഒരു കേന്ദ്ര കഥാപാത്രം ചെയ്യാൻ പോവുകയാണെന്ന് കേട്ടു. അതിലെ വേറൊരു ലീഡ് റോളില്ലെ? നസ്രിയയുടെ അനിയൻ അതു ചെയ്താൽ നന്നായിരിക്കും. നിങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് കുറച്ചു നല്ല സമയം ചെലവിടാനും കഴിയും.
പിന്നെന്താ... തീർച്ചയായും. നിങ്ങൾ ഒരു മാന്യൻ ആണ്. എനിക്ക് നിങ്ങളെ വിശ്വാസാ!
ഇപ്പോൾ നമ്മൾ എല്ലാവരും ബാർബർ ഷോപ്പിൽ ഉള്ള സ്ഥിതിക്ക് ആരെങ്കിലും ഒന്നു പറയോ, സിനിമയിൽ ഈ പ്രൊഡ്യൂസറിന് നീളൻ മുടി ആണോ അതോ ഷോർട്ട് ഹെയർ ആണോ വേണ്ടത്? ബ്രദർ, ഇത് അൽപം കലിപ്പ് സീനാണ്.
ഇടയ്ക്ക് കേറി പറയാതെ ബ്രോ. ഇത് എനിക്ക് കലിപ്പ് സീനാണ് വീട്ടിൽ
അമ്പിളിയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്
സൗബിൻ: വരൂ നവീൻ, നമുക്കൊരു സെൽഫി എടുക്കാം. നമ്മളിത് പൊളിക്കും.
അമ്പിളിയുടെ അവസാന ദിവസത്തെ ഷൂട്ടിങ്
നവീൻ: നമുക്കൊരു സെൽഫി കൂടി എടുത്താലോ?
സൗബിൻ: എന്റെ ഫഹദേ... എന്നാലും എന്നോട് ഇതു ചെയ്തല്ലോ!
അന്ന ബെൻ: ചേച്ചി... ഹെലൻ എന്ന സിനിമയിൽ എനിക്ക് ഒരു കേന്ദ്ര കഥാപാത്രം കിട്ടിയിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് പ്രൊഡ്യൂസർ. 20–30 വയസുള്ള ഒരു അഭിനേതാവിനെ സിനിമയിലേക്ക് നോക്കുന്നുണ്ടായിരുന്നു.
ഫഹദ്: എന്താ മോളെ പറയണേ. എന്നോടും കൂടി പറ!
അന്ന ബെൻ: ഒന്നുമില്ല ഫഹദ് ഇക്കാ.. ഇതൊരു പേഴ്സണൽ കാര്യാ!
ഫഹദ്: വിനീത് ശ്രീനിവാസന്റെ കാര്യം വല്ലതും പറഞ്ഞോ? കേട്ട പോലെ. ഞാൻ അവനോടു സംസാരിക്കാം.
ഫഹദ്: വിനീതേ.. നിൽക്കടാ... എനിക്കൊരു കാര്യം പറയാനുണ്ട്.
വിനീത്: അയ്യോ... വേണ്ടായേ... സൗബിൻ എന്നോട് എല്ലാം പറഞ്ഞു. അല്ലെങ്കിൽ തന്നെ എന്റെ അനിയന്റെ തിരക്കഥ വായിച്ച്, ആ സിനിമയിൽ അഭിനയിച്ച്, എനിക്ക് നല്ല പോലെ കിട്ടി ബോധിച്ചിരിക്കുകയാണ്. ഈ വർഷത്തേക്ക് ഇതു മതി. ആളെ വിടു സ്വാമീ..!