സിജു വിൽസന് ഇത്തവണത്തെ പിറന്നാൾ ഏറെ പ്രത്യേകതകൾ നിറഞ്ഞാതായിരുന്നു. സിജു നായകനായെത്തിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജനിച്ച ദിവസം തന്നെ നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. സിനിമയില്‍ നിന്നുള്ള സന്തോഷം മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിജു വിൽസന് ഇത്തവണത്തെ പിറന്നാൾ ഏറെ പ്രത്യേകതകൾ നിറഞ്ഞാതായിരുന്നു. സിജു നായകനായെത്തിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജനിച്ച ദിവസം തന്നെ നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. സിനിമയില്‍ നിന്നുള്ള സന്തോഷം മാത്രമല്ല ജീവിതത്തില്‍ വലിയൊരു സർപ്രൈസും സിജുവിന് ലഭിച്ചു, അതും സ്വന്തം ഭാര്യയിൽ നിന്ന്.

ADVERTISEMENT

പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ സിജുവിന്റെ ഭാര്യ ശ്രുതി സര്‍പ്രൈസുമായി എത്തി. ഭർത്താവിന് പ്രത്യേക പിറന്നാൾ കേക്ക് തയ്യാറാക്കുക മാത്രമല്ല കാറിന്റെ സ്റ്റിയറിങ്ങിൽ മനോഹരമായ കുറിപ്പുകളും എഴുതിയിടുക ഉണ്ടായി. സിജു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. അനു സിത്താരയുള്‍പ്പടെ നിരധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. 

ADVERTISEMENT

സിജു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. സിജു വില്‍സണിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തിലെ നായിക. ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെടുമുടി വേണു, സൈജു കുറുപ്പ്, സിദ്ധിഖ്, സുധീര്‍ കരമന, പി ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, കൈനകരി തങ്കരാജ്, നസീര്‍ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികാ മോഹന്‍, പൗളി വില്‍സണ്‍, മേരി, തേജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.ലോസണ്‍, പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.