സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്.

ADVERTISEMENT

സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇക്കൂട്ടത്തില്‍ പുതിയ അംഗമാകുകയാണ് ദിലീപ്.

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ‘ കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്. ‌‌

ADVERTISEMENT

സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. ഇനിയുള്ള തന്റെ അടുത്ത സിനിമകളിൽ പുതിയ പേരുമായി തുടരാനാണ്  താരത്തിന്റെ തീരുമാനം.

സിനിമയ്ക്കായി പേരുമാറ്റിയ മറ്റുതാരങ്ങളും അവരുടെ യഥാർഥ പേരും താഴെ...

ADVERTISEMENT

മാധവി: മാതു

കവിത രഞ്ജിനി: ഉർവശി

അശ്വതി കുറുപ്പ്: പാർവതി

റായി ലക്ഷ്മി: ലക്ഷ്മി റായി

മങ്ക ഭാമ: ഭാനുപ്രിയ

കാർത്തിക മേനോൻ: ഭാവന

ഗേളി ആന്റോ: ഗോപിക

ഡയാന മറിയം കുര്യൻ: നയൻതാര

ജാസ്മിൻ മേരി ജോസഫ്: മീര ജാസ്മിൻ

ധന്യ വീണ: നവ്യ നായർ

ആശക്കുട്ടി: രേവതി

വിജയലക്ഷ്മി: മീന

രേവതി: കാതൽ സന്ധ്യ

ക്ലാര: ഷീല

ചന്ദ്രകുമാര്‍: ശശി കലിംഗ

സുധീർ കുമാർ: മണിയൻ പിള്ളരാജു

കെ. സുരേന്ദ്രൻ: ഇന്ദ്രൻസ്

മോഹൻ ദാസ്: കുഞ്ചൻ

സലിം അഹമ്മദ്: കൊച്ചിൻ ഹനീഫ

പോൾ മൈക്കിൾ: ലാൽ