ADVERTISEMENT

ഒരു വൈകുന്നേരം കോട്ടയത്തെ കോഫി ഷോപ്പിലിരുന്ന് കഫേ ലാച്ചെ രുചിച്ച് വീണ നന്ദകുമാർ പറഞ്ഞതു ജീവിതത്തിലെ വലിയൊരു ഹരത്തെക്കുറിച്ചാണ്, സിനിമയല്ലാതെ മറ്റൊന്നുമല്ലത്. രണ്ടെണ്ണം വീശിയാലാണു കൂടുതൽ സംസാരിക്കുകയെന്നു വീണ ഒരു അഭിമുഖത്തിൽ പറഞ്ഞതു ട്രോളന്മ‍ാർക്കു കോളായി. അതിൽ ചിലതു ഫോണിൽനിന്നു വിരൽതൊട്ടെടുത്ത് ‘കെട്ട്യോളാണെന്റെ മാലാഖ’യിലെ നായിക ഉറക്കെച്ചിരിച്ചു. 

 

മലയാളികൾക്ക് ഈ തുറന്നു പറച്ചിലൊന്നും ദഹിക്കില്ലെന്ന് അറിയില്ലായിരുന്നോ

 

ബോളിവുഡിൽ ഇതു പതിവാണ്. ഒരാളും അതിനു പിറകേ പോകില്ല.  മലയാളികൾക്ക് ഇതൊക്കെ വലിയ കാര്യമാണെന്നു മനസ്സിലായി. ഇനി മനസ്സു തുറക്കാൻ ഞാൻ മൂന്നുവട്ടം ആലോചിക്കും. 

 

എത്ര ആലോചിച്ചിട്ടാണ് സിനിമയിലേക്കു വന്നത്

 

നാട് ഒറ്റപ്പാലമാണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിലാണ്. പാട്ടായിരുന്നു ഇഷ്ടം. സിവിൽ സർവീസായി പിന്നത്തെ ആഗ്രഹം. അതിനിടെ, ഒരു ഫ്രണ്ടിന്റെ ഫോണിൽ എന്റെ ഫോട്ടോ കണ്ടു വിളിച്ചിട്ടാണ് ആദ്യസിനിമയിലെ എൻട്രി. 2017ൽ കടംകഥ എന്ന സിനിമ. ‘മാലാഖ’ ഒരു സ്വപ്നം പോലെ വന്നതാണ്, ആ സ്വപ്നത്തിലാണിപ്പോഴും. 

 

സിവിൽ സർവീസ് പഠനം, ബാങ്ക് ഓഫ് അമേരിക്കയിലെ ജോലി, പാട്ട്, സിനിമ; മാറിക്കൊണ്ടേയിരിക്കുകയാണല്ലോ ഇഷ്ടങ്ങൾ

 

വായനയാണു ശരിക്കും ഇഷ്ടം. സ്വപ്നങ്ങളുടെ പിറകേ പോകാൻ എനിക്കു പൗലോ കൊയ‌്‌ലോ എഴുതിയതു മാത്രം മതി. മാലാഖയ്ക്കും മുൻപേ അഭിനയിച്ച ‘കോഴിപ്പോര്’ ഈ വർഷം വരും. അതിൽ ഒരു നാടൻ പൊട്ടിപ്പെണ്ണാണ് ഞാൻ. 

 

2020ൽ പ്രതീക്ഷിക്കുന്നത്

 

പ്രതീക്ഷിക്കാതൊരു സന്തോഷം വീണുകിട്ടിയാൽ അതല്ലേ രസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com