ADVERTISEMENT

വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്‍കി നടി സനം ഷെട്ടി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

 

2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തര്‍ഷന്‍ വിസ്സമ്മതിക്കുകയാണ്. കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു.

 

പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ബിഗ് ബോസിലെ തര്‍ഷനും ഷെറിനും. ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരിക്കെ തര്‍ഷനും ഒപ്പമുണ്ടായിരുന്ന ഷെറിനും തമ്മിലെ ബന്ധത്തെപ്പറ്റി നിരവധി അഭിമുഖങ്ങളില്‍ നടി തുറന്നടിച്ചിട്ടുണ്ട്. താന്‍ തര്‍ഷന്റെ കാമുകിയാണെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ നടിക്ക് സൈബര്‍ അതിക്രമവും നേരിടേണ്ടി വന്നിരുന്നു. നടി തര്‍ഷനെ ചേര്‍ത്ത് പുതിയ കഥകള്‍ മെനഞ്ഞ് വരികയാണെന്നു വരെ ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. 

 

2019 ജൂൺ 10നായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ പങ്കെടുക്കാനുള്ള അവസരം തർഷനെ തേടിയെത്തിയത്. ഇതോടെയാണ് തർഷന്റെ സ്വഭാവത്തിൽ മാറ്റം വരുന്നതെന്നും നടി പറയുന്നു.

 

വിവാഹത്തെക്കുറിച്ച് ആരോടും പറയരുതെന്ന് തർഷൻ തന്നോട് പറഞ്ഞിരുന്നു. വിവാഹവാർത്തകൾ തനിക് സത്രീ ആരാധികമാരെ നഷ്ടമാകുന്നതിനു കാരണമാകുമെന്നായിരുന്നു തർഷൻ പറഞ്ഞിരുന്നത്. എന്നാൽ പരിപാടിയിൽനിന്ന് പുറത്തായതു മുതൽ തർഷൻ തന്നെ അവ​ഗണിക്കാൻ തുടങ്ങി. തർഷനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴേല്ലാം ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന്റെ പേരിൽ എപ്പോഴും താൻ അപമാനിക്കപ്പെടുകയും ചെയ്തു. ഒടുവിൽ പ്രശ്നം താൻ തർഷന്റെ മാതാപിതാക്കളെ അറിയിച്ചു. പക്ഷെ അവർക്കും പരിഹാരം കാണാൻ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

 

കൂടെ അഭിനയിക്കുന്നവരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തർഷൻ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇത് തന്റെ അച്ഛന് ഹൃദയസ്തംഭനം വരെ ഉണ്ടാക്കിയിരുന്നു. മോഡലിങ്ങിനും സിനിമ കരിയറിനുമായി ഏകദേശം 15 ലക്ഷത്തോളം രൂപ തർഷനുവേണ്ടി താൻ ചെലവാക്കിയിരുന്നു. വഞ്ചന, ചതി, സ്ത്രീ പീഡനം, ഭീഷണി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തർഷനെതിരെ കേസ് നൽകിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com