ADVERTISEMENT

കൊറോണ വൈറസ് പ്രതിരോധത്തിൽ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി. റിയാസ് ഖാൻ തന്നെയാണ് വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

View this post on Instagram

Stay safe

A post shared by Riyaz Khan (@riyazkhan09) on

 

ചെന്നൈയിലെ താരത്തിന്റെ പനൈയൂരിലെ വസതിക്ക് സമീപമാണ് സംഭവം. രാവിലെ വീടിന്റെ ബാൽക്കണിയിൽ നിന്നു കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റിയാസ് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. കെട്ടിടത്തിന് താഴെ ഇറങ്ങിച്ചെന്ന് നിരത്തിൽ കൂട്ടം കൂടി നിൽക്കുന്നവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തു.  എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

 

തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com