‘അങ്ങനെയാണ് ഞാൻ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നത്’: രഞ്ജിത് ശങ്കർ
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. താൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണെന്നും അദ്ദേഹമാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും രഞ്ജിത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ‘ഞാൻ ആദ്യമായി പരിചയപ്പെടുന്ന

അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. താൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണെന്നും അദ്ദേഹമാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും രഞ്ജിത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു "ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ ? " ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല.
മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടർച്ചയായി സംസാരിച്ചു. അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു. സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയിൽ അദ്ദേഹം ചെയ്യണമെന്ന എന്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല. ഓർമകൾ മാത്രം ബാക്കിയാവുന്നു.’ രഞ്ജിത് ശങ്കർ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രവി വള്ളത്തോളിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.