തിരുവനന്തപുരം ∙ കുട്ടികളില്ലാത്തതു ദൈവഹിതമായി കരുതി കാശിയിൽ ആത്മബലിയർപ്പിച്ചവരാണ് രവി വള്ളത്തോളും ഭാര്യയും. മക്കളുണ്ടാകില്ലെന്ന് ഉറപ്പാണെങ്കിൽ ആത്മബലിയിടണമെന്ന ഉപദേശപ്രകാരം ഗംഗയുടെ കരയിൽ പിതൃമോക്ഷത്തിനായി മണിക്കൂറുകൾ നീണ്ട ചടങ്ങു നടത്തി. തലസ്ഥാനത്തു ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമായി ‘തണൽ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കുട്ടികളില്ലാത്തതു ദൈവഹിതമായി കരുതി കാശിയിൽ ആത്മബലിയർപ്പിച്ചവരാണ് രവി വള്ളത്തോളും ഭാര്യയും. മക്കളുണ്ടാകില്ലെന്ന് ഉറപ്പാണെങ്കിൽ ആത്മബലിയിടണമെന്ന ഉപദേശപ്രകാരം ഗംഗയുടെ കരയിൽ പിതൃമോക്ഷത്തിനായി മണിക്കൂറുകൾ നീണ്ട ചടങ്ങു നടത്തി.

ADVERTISEMENT

തലസ്ഥാനത്തു ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമായി ‘തണൽ’ എന്ന സ്ഥാപനം തുടങ്ങി. നാനൂറോളം കഥാപാത്രങ്ങൾക്കു വേണ്ടി മുഖത്തു ചായം തേച്ച രവി ജീവിതത്തിൽ പച്ചമനുഷ്യനായിരുന്നു. വേഷത്തിനായി ആരു‌ട‌െയും മുന്നിൽ കൈ നീട്ടിയില്ല. ഒന്നിലും പരാതി പറഞ്ഞതുമില്ല.

സാഹിത്യപൈതൃകം

ADVERTISEMENT

വഴുതക്കാട്ടെ ‘ത്രയംബകം’ വീട്ടിൽ അച്ഛനും മകനും ഒരേ പോലെ പ്രശസ്തർ. അച്ഛൻ നാടക കുലപതി ടി.എൻ. ഗോപിനാഥൻ നായർ. മകൻ അഭിനയലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച രവി വള്ളത്തോൾ.

രവിക്ക് അമ്മ വഴിക്കും അച്ഛൻ വഴിക്കും കിട്ടിയതു സമ്പന്നമായ സാഹിത്യപൈതൃകവും. മഹാകവി വള്ളത്തോളിന്റെ അനന്തരവളും കവി കുറ്റിപ്പുറത്തു കേശവൻ നായരുടെ മകളുമായിരുന്നു രവിയുടെ അമ്മ സൗദാമിനി. സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ മകനാണ് അച്ഛൻ ടി.എൻ. ഗോപിനാഥൻ നായർ. രണ്ടു മുത്തച്ഛൻമാരും കേമന്മാർ.

ADVERTISEMENT

രേവതിക്കൊരു പാവക്കുട്ടി

ആദ്യം സിനിമയിൽ വരുന്നത് ഗാനരചയിതാവും കഥാകൃത്തുമായിട്ടാണ്. 1976–ൽ ഇറങ്ങിയ ‘മധുരം തിരുമധുരം’ എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി. ‘താഴ്‌വരയിൽ മഞ്ഞു പെയ്തു’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ കൊച്ചിൻ ഇബ്രാഹിമും ജാനകിയും ചേർന്നു പാടിയ യുഗ്മഗാനം.

1986– ൽ ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച ‘രേവതിക്കൊരു പാവക്കുട്ടി’ എന്ന ചിത്രത്തിന്റെ കഥ രവിയുടേതായിരുന്നു. ഇതേ പേരിൽ എഴുതിയ റേഡിയോ നാടകമാണു സിനിമയായത്.

അരങ്ങിലെ ആത്മമിത്രങ്ങൾ

സ്കൂളിലും കോളജിലും ആത്മമിത്രമായിരുന്നു ജഗതി ശ്രീകുമാർ. ജഗതിയുടെ പിതാവ് ജഗതി എൻ.കെ. ആചാരിയും ടി.എൻ. ഗോപിനാഥൻ നായരും ആകാശവാണിയിൽ സഹപ്രവർത്തകരുമായിരുന്നു. ആ സൗഹൃദം മക്കളിലേക്കും പടർന്നു. സ്കൂൾ നാടകത്തിൽ രവിയുടെ അമ്മവേഷത്തിൽ ജഗതിയെത്തി. മാർ ഇവാനിയോസ് കോളജിലെ കലാരംഗം ഇരുവരും അടക്കിവാണു. അൻപതോളം പ്രഫഷനൽ നാടകങ്ങളിലും ഒന്നിച്ചു. വേണു നാഗവള്ളിയായിരുന്നു മറ്റൊരു കൂട്ടുകാരൻ.

ലൈബീരിയയിൽ അധ്യാപകൻ

കേരള സർവകലാശാലയിൽ നിന്നു സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം രവി ആഫ്രിക്കയിലെ ലൈബീരിയയിൽ അധ്യാപകനായി. പിന്നീടു മടങ്ങിയെത്തി കോട്ടയത്ത് സ്വകാര്യകമ്പനിയിൽ . തുടർന്നു കലാരംഗത്തു വീണ്ടും സജീവം. ദൂരദർശനിൽ വാർത്താ അവതാരകനും കമന്റേറ്ററുമായി തുടക്കം. പി.ഭാസ്കരനാണു ‘വൈതരണി’ എന്ന സീരിയലിലേക്കു ക്ഷണിക്കുന്നത്.

അച്ഛന്റേതായിരുന്നു തിരക്കഥ. നാട്ടിൻപുറത്തുകാരനായ തയ്യൽക്കാരന്റെ വേഷം ശ്രദ്ധ നേടി. തുടർന്നു സീരിയലുകളിൽ പ്രേക്ഷകർ ഏറ്റെടുത്ത ഒട്ടേറെ വേഷങ്ങൾ. ടിവി പ്രേക്ഷകർ സ്നേഹത്തോടെ ‘സീരിയലിലെ മമ്മുക്കാ’ എന്നു വിളിച്ചു തുടങ്ങി.

കഥകൾ, വേഷങ്ങൾ

ലെനിൻ രാജേന്ദ്രന്റെ ‘സ്വാതി തിരുനാൾ. (1987) ആദ്യചിത്രം. പിന്നീട് മതിലുകൾ, സർഗം, കഥാവശേഷൻ, സാദരം, മങ്കമ്മ, കഴകം, കളഭം, സാഗരംസാക്ഷി, ഉൽസവമേളം, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണു ലോകം, കമ്മിഷണർ തുടങ്ങി ഒട്ടേറെ സിനിമകൾ.

അടൂർ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളിൽ അഭിനയിച്ചു. . ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ്, കുമിളകൾ, ദേവമനോഹരി, ജലരേഖ, തോടയം, വേട്ട തുടങ്ങിയവയാണ് ശ്രദ്ധേയ സീരിയലുകൾ. ഇരുപത്തഞ്ചിലേറെ ചെറുകഥകളെഴുതി. പലതും സീരിയലുകളായി. 2014 ൽ വന്ന ‘ദ് ഡോൾഫിൻസ്’ ആണ് അവസാനചിത്രം.