ഞങ്ങളുടെ കാവൽ മാലാഖമാർ: അംബാനി കുടുംബത്തോട് നന്ദി പറഞ്ഞ് നീതു സിങ്
അവസാന നാളുകളിൽ ഋഷി കപൂറിനെ പരിചരിച്ചതിനും വിഷമഘട്ടത്തിൽ കപൂർ കുടുംബത്തിനൊപ്പം നിന്നതിനും അംബാനി കുടുംബത്തിനു നന്ദി പറഞ്ഞ് ഋഷി കപൂറിന്റെ ഭാര്യ നീതു സിങ്. കാവൽ മാലാഖമാരെന്നാണ് അവർ മുകേഷ് അംബാനി കുടുംബത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ഋഷി. മുംബൈയിലെ

അവസാന നാളുകളിൽ ഋഷി കപൂറിനെ പരിചരിച്ചതിനും വിഷമഘട്ടത്തിൽ കപൂർ കുടുംബത്തിനൊപ്പം നിന്നതിനും അംബാനി കുടുംബത്തിനു നന്ദി പറഞ്ഞ് ഋഷി കപൂറിന്റെ ഭാര്യ നീതു സിങ്. കാവൽ മാലാഖമാരെന്നാണ് അവർ മുകേഷ് അംബാനി കുടുംബത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ഋഷി. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉമടസ്ഥതയിലുള്ള എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലായിരുന്നു ചികിത്സ. അവിടെ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.
നീതു സിങിന്റെ കുറിപ്പ് :
ഒരു കുടുംബമെന്ന നിലയിൽ കഴിഞ്ഞ പോയ രണ്ട് വർഷങ്ങൾ ഞങ്ങൾക്ക് ദീർഘമായ ഒരു യാത്രയായിരുന്നു. നല്ല ദിനങ്ങളും മോശം ദിനങ്ങളും കടന്നു വന്നു. ഒരുപക്ഷേ അംബാനി കുടുംബത്തിന്റെ പിന്തുണയും അകമഴിഞ്ഞ സ്നേഹവും ഇല്ലാതിരുന്നെങ്കിൽ ഈ യാത്ര പൂർത്തിയാക്കാൻ ഞങ്ങളെ കൊണ്ട് സാധിക്കുമായിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ചിന്തിച്ചപ്പോൾ, ഞങ്ങൾ സുരക്ഷിതരാണെന്ന് ഈ കാലയളവിൽ ഉറപ്പു വരുത്താൻ അവർ നടത്തിയ ശ്രമത്തിന് നന്ദിവാക്ക് കണ്ടെത്താനും കൂടിയായി ശ്രമം.
കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ കുടുംബത്തിലെ ഓരോ അംഗവും തങ്ങളാൽ കഴിയുന്നതിനും അപ്പുറം ഞങ്ങളുടെ പ്രിയപ്പെട്ട ഋഷിക്ക് കരുതലായി മാറി. അദ്ദേഹത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് പരമാവധി ഒഴിവാക്കി. അദ്ദേഹത്തിന് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും, ആശുപത്രിയിൽ വന്നു ഞങ്ങളെ കാണാനും, സ്നേഹവും പരിചരണവും നൽകാനും, ഞങ്ങൾ പോലും ഭയന്നിരുന്ന സാഹചര്യങ്ങളിൽ സാന്ത്വനമാവാനും അവർ ഒപ്പം നിന്നു. മുകേഷ് ഭായ്, നിത ഭാഭി, ആകാശ്, ശ്ലോക, അനന്ത്, ഇഷ ഈ പരീക്ഷണഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കാവൽ മാലാഖമാർ ആയിരുന്നു. നിങ്ങളോടു ഞങ്ങൾക്കുള്ള വികാരം അളവറ്റതാണ്.
നിങ്ങളുടെ നിസ്വാർത്ഥമായ, അന്തമില്ലാത്ത പിന്തുണക്കും കരുതലുനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞങ്ങൾ നന്ദി പറയുന്നു. നിങ്ങളെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരായി ലഭിച്ചത് അനുഗ്രഹമായി കാണുന്നു. കൃതജ്ഞതയോടെ, നീതു, റിതിമ, രൺബീർ, കപൂർ കുടുംബാംഗങ്ങൾ