തന്റെ ആശയങ്ങളെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്ന് നടൻ ഗോകുൽ സുരേഷ്. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുെവന്നും മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ലെന്നും ഗോകുൽ സുരേഷ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ആശയങ്ങളെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്ന് നടൻ ഗോകുൽ സുരേഷ്. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുെവന്നും മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ലെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

ADVERTISEMENT

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കോവിഡ് ദുരിതാശ്വാസത്തിന് 5 കോടി രൂപ സംഭാവന നല്‍കിയ വാർത്തയിൽ താരം നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനെന്നായിരുന്നു ഗോകുലിന്റെ ചോദ്യം. ‘അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്‌ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാൽ തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തുന്നും ഇതാണ് വിവാദങ്ങൾക്ക് ഇടയാക്കിയതെന്നും ഗോകുൽ പറയുന്നു.

ഗോകുലിന്റെ വിശദീകരണം ഇങ്ങനെ:

ADVERTISEMENT

വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന അങ്ങേയറ്റം മോശമായ മാധ്യമ പ്രവര്‍ത്തനം. മാധ്യമങ്ങളും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം പുനരാവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.

ക്രിസ്ത്യാനിയോ മുസ്‍ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വലിയ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വാസസ്ഥലമില്ലാത്തവന് വീട് കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. ‍‍

ADVERTISEMENT

ഇതൊക്കെയായിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്. ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വലിയ ഗ്രാഹ്യമില്ലെന്ന്. 

പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്.

ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ തീർത്തും അടിസ്ഥാരരഹിതമാണ്. അതൊന്നും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല.