സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി കായികമായി നേരിട്ട് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും. സ്ത്രീകളെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബർക്കെതിരെ കരിഒായിൽ പ്രയോഗം നടത്തിയ ഭാഗ്യലക്ഷ്മി ഇയാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി കായികമായി നേരിട്ട് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും. സ്ത്രീകളെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബർക്കെതിരെ കരി ഒായിൽ പ്രയോഗം നടത്തിയ ഭാഗ്യലക്ഷ്മി ഇയാളെ കൊണ്ട് മാപ്പും പറയിച്ചു. 

ADVERTISEMENT

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

വിഡിയോയിൽ ഭാഗ്യലക്ഷ്മിയും സനയും കായികമായി വിജയ് പി നായരെ നേരിടുകയും ഒടുവിൽ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാർഷ്ഠ്യത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ഇത്തരം വിഡിയോകൾ നിരന്തരമായി ചെയ്തു വന്നിരുന്ന ആളുകൾക്കുള്ള നല്ല മറുപടിയാണ് ഇത്തരം പ്രതിഷേധങ്ങളെന്ന് ഭാഗ്യലക്ഷ്മിയുടെ ധൈര്യത്തെ പ്രശംസിച്ച് ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുന്നുണ്ട്. 

ADVERTISEMENT

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.

ADVERTISEMENT

സർ, എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. 14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം, തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.

സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിംഗ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.‍ കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്. മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ രതിമൂർച്ഛ നൽകിയ മകൻ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.

ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും. സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT