ബോൾഡ് ലുക്കിൽ അനശ്വര രാജൻ; ഫോട്ടോഷൂട്ട് വിഡിയോ
Mail This Article
നടി അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വിഡിയോ ആരാധകരുടെ ഇടയിൽ വൈറൽ. വനിത മാസികയുെട കവർഫോട്ടോയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ബോള്‍ഡ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ഈ അടുത്തിടെ വലിയരീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര. മലയാളസിനിമയിലുള്ള നിരവധിപേർ നടിക്ക് പിന്തുണയുമായി എത്തി.
ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിനിടെ തമിഴിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അനശ്വര. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. ജിബു ജേക്കബ് ചിത്രം ആദ്യരാത്രിയാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.