ADVERTISEMENT

കൊച്ചി∙ ഈ കോവിഡ് കാലത്തു നടക്കുന്ന ഒരു സംഭവത്തെ കേന്ദ്രീകരിച്ച് ഒരു സിനിമകൂടി അണിയറയിൽ ഒരുങ്ങുന്നു. അഞ്ചു വർഷത്തിനു ശേഷം സന്തോഷ് ദാമോദറിന്റെ ദാമർ സിനിമയുടെ ബാനറിൽ ‘വോൾഫ്’ എന്ന സിനിമയുടെ ചിത്രീകരണം പെരുമ്പാവൂരിൽ ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സംയുക്താമേനോന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ഷാജി അസീസാണ്.  ഇന്ദുഗോപനാണ് വോള്‍ഫിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.

 

പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, ഇവര്‍, ചന്ദ്രോത്സവം, ലങ്ക, കുരുക്ഷേത്ര, ഏപ്രില്‍ ഫൂള്‍, അന്ധേരി തുടങ്ങിയ ചിത്രങ്ങള്‍ ദാമറിന്റേതായി മലയാളത്തിന് ലഭിച്ചിരുന്നു. തികച്ചും ഒരു ഫാമിലി ത്രില്ലറായ ചിത്രമാണ് വോൾഫ്. ഫൈസല്‍ സിദ്ധിഖാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര ജേതാവ് ജ്യോതിശങ്കറാണ് കലാസംവിധായകന്‍. ജിനുവാണ് പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍.

 

2015ല്‍ പുറത്തിറങ്ങിയ അന്ധേരിയാണ് അവസാനമായി ദാമര്‍ നിര്‍മ്മിച്ച ചിത്രം. ശ്രീനിവാസനും അതുല്‍ കുല്‍ക്കര്‍ണിയുമായിരുന്നു ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസന്റെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ദാമര്‍ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് സന്തോഷ്. തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. താരങ്ങളേയും സാങ്കേതികപ്രവര്‍ത്തകരേയും വൈകാതെ പ്രഖ്യാപിക്കുമെന്നും സന്തോഷ് പറഞ്ഞു.

 

ഊട്ടിയില്‍ ഒരു റിസോര്‍ട്ടിന്റെ നിർമിക്കുന്നതിന്റെ തിരക്കിലായിരുന്നു അടുത്തിടെവരെ താനെന്ന് സന്തോഷിന്റെ വെളിപ്പെടുത്തൽ. പ്ലാന്റേഴ്‌സ് പഞ്ചെന്നാണ് റിസോര്‍ട്ടിന്റെ പേര്. അതിന്റെ നിർമാണം പൂർത്തിയായതോടെയാണ് സിനിമാ നിർമാണരംഗത്ത് വീണ്ടും സജീവമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com