ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർതാര സിനിമ നാളെ കേരളത്തിലെ തിയറ്ററുകളിലെത്തുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 10 മാസത്തിലേറെ കാലം അടഞ്ഞു കിടന്ന കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർതാര സിനിമ നാളെ കേരളത്തിലെ തിയറ്ററുകളിലെത്തുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 10 മാസത്തിലേറെ കാലം അടഞ്ഞു കിടന്ന കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല. ഈ പോരായ്മ പരിഹരിക്കാനായാണ് തിയറ്ററുകളെ  പ്രകമ്പനം കൊള്ളിക്കാനായി മമ്മൂട്ടിയും മഞ്ജു വാരിയരും മുഖ്യവേഷങ്ങളിലെത്തുന്ന ‘ദി പ്രീസ്റ്റ്’ എത്തുന്നത്. 

ADVERTISEMENT

സെക്കൻഡ് ഷോ യ്ക്കു കൂടി അനുമതി കിട്ടിയ പശ്ചാത്തലത്തിൽ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെയാണ് ‘ദി പ്രീസ്റ്റി’ നെ കാത്തിരിക്കുന്നത്. ചലച്ചിത്ര ലോകത്തിന്റെ പ്രതീക്ഷയെ ശരിവയ്ക്കുന്ന തരത്തിൽ ‘ദി പ്രീസ്റ്റ്’ പ്രദർശനത്തിനെത്തുന്ന തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിങ് കുത്തനെ ഉയർന്നിട്ടുണ്ട്. സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മ​ഞ്ജു വാരിയരും ഒരുമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോവിഡാനന്തരം എത്തുന്ന ആദ്യ സൂപ്പർതാര സിനിമ എന്ന നിലയിൽ ആരാധകരുടെ വൻ ഒഴുക്കാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. ഇതിനു ഗുണകരമാകും വിധം കോവിഡ് കാലത്തെ തിയറ്ററുകളിലെ സമയ നിയന്ത്രണത്തിൽ ഇളവും വരുത്തിയിട്ടുണ്ട്. 

ADVERTISEMENT

നഗരങ്ങളിലെ കുടുംബ പ്രേക്ഷകർ സെക്കൻഡ് ഷോ യ്ക്കാണ് കൂടുതലായി എത്തുകായെന്നതിനാൽ കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ യ്ക്കും സർക്കാർ അനുമതി ലഭിച്ചു. ഇതു പ്രകാരം ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയാണ് ഇപ്പോൾ പ്രദർശനം നടക്കുന്നത്.

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം നിർവഹിച്ച സിനിമയാണ് ‘ദി പ്രീസ്റ്റ്’.  ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ദുരൂഹ മരണത്തിന്റെ ചുരുളുകളഴിക്കുന്ന ഫാ.ബെനഡിക്ടിന്റെ കഥയാണിത്. മമ്മൂട്ടിക്കും മഞ്ജു വാരിയർക്കും പുറമെ ശ്രീനാഥ് ഭാസി, നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അഖിൽ ജോർജിന്റെതാണ് ക്യാമറ. രാഹുൽരാജാണ് സംഗീത സംവിധായകൻ.