പ്രചാരണം നിർത്തി സലിംകുമാർ; യുഡിഎഫിന് ഇനി വിഡിയോ സഹായം
കൊച്ചി ∙ ‘‘ പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയി.ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണ്.പ്ലീസ് നിങ്ങൾക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ’’ – കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നും യുഡിഎഫ് സ്ഥാനാർഥികൾ സലിംകുമാറിനെ വിളിക്കുന്നു. എല്ലാവരോടും

കൊച്ചി ∙ ‘‘ പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയി.ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണ്.പ്ലീസ് നിങ്ങൾക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ’’ – കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നും യുഡിഎഫ് സ്ഥാനാർഥികൾ സലിംകുമാറിനെ വിളിക്കുന്നു. എല്ലാവരോടും അദ്ദേഹം ഇപ്പോൾ ഈ മറുപടിയാണ് നൽകുന്നത്.
ചിറ്റാറ്റുകരയിലെ വീട്ടിൽ ഇന്നു രാവിലെ സലിംകുമാർ ഞെട്ടിയെഴുന്നേറ്റത് ഒരു ഫോൺ ബെൽ കേട്ടാണ്.ഫോണെടുത്തപ്പോൾ വിളിക്കുന്നത് സലിംകുമാർ തന്നെ .ഹലോ ഞാൻ നടൻ സലിംകുമാർ.നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെ വിജയിപ്പിക്കണമെന്നഭ്യർഥിക്കുന്നുവെന്ന തന്റെ ശബ്ദം കേട്ട സലിമിന് കാര്യം മനസ്സിലായി.മണ്ഡലത്തിൽ ഓടി നടക്കാൻ വയ്യാത്തതുകൊണ്ട് യുഡിഎഫ് വോട്ടർമാർക്ക് സലിംകുറിന്റെ ശബ്ദ സന്ദേശം അയച്ചു കൊടുത്തതാണ്.
യുഡിഎഫ് സ്ഥാനാർഥികൾ പലയിടത്തു നിന്നു പ്രചാരണത്തിന് വിളിക്കുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ വിചിത്രമായൊരു ഫോണും അദ്ദേഹത്തിനു ലഭിച്ചു.അടുത്ത സുഹൃത്തായ ഒരു എൽഡിഎഫ് സ്ഥാനാർഥിയാണ് – ‘‘ നീ എവിടെ വേണമെങ്കിലും പൊക്കോളൂ....ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്. ആ സ്നേഹത്തിൽ സലിംകുമാർ വീണു.ഇല്ല ഉറപ്പായും വരില്ല’’.തൽക്കാലം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സലിംകുമാർ.