ദിവസങ്ങളുടെ ഇടവേളകളിൽ രണ്ട് റിലീസുകൾ; വേട്ട തുടങ്ങി ചാക്കോച്ചൻ
രണ്ട് മാസങ്ങളുടെ ഇടവേളകളിൽ മൂന്ന് ചിത്രങ്ങളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബൻ. ഇതിൽ മോഹൻകുമാർ ഫാൻസാണ് ആദ്യം തിയറ്ററിൽ എത്തിയത്. ഇനി ഒന്നിന് പുറമെ ഒന്നായി നിഴൽ, നായാട്ട് എന്നിങ്ങനെ ഒട്ടേറെ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തും. രണ്ട് ദിവസങ്ങളുടെ

രണ്ട് മാസങ്ങളുടെ ഇടവേളകളിൽ മൂന്ന് ചിത്രങ്ങളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബൻ. ഇതിൽ മോഹൻകുമാർ ഫാൻസാണ് ആദ്യം തിയറ്ററിൽ എത്തിയത്. ഇനി ഒന്നിന് പുറമെ ഒന്നായി നിഴൽ, നായാട്ട് എന്നിങ്ങനെ ഒട്ടേറെ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തും. രണ്ട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഈ രണ്ട് ചിത്രങ്ങളും എത്തുന്നത്. ഏപ്രിൽ എട്ടിന് നായാട്ടും ഒൻപതിന് നിഴലും തിയറ്ററുകളിലെത്തും.
ഇതുകൂടാതെ തിയറ്റർ റീലിസായി പത്തോളം ചിത്രങ്ങളാണ് ചാക്കോച്ചന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹൻകുമാർ ഫാൻസ് മുതൽ മറിയം ടൈലേഴ്സ് വരെ നീളുന്നു ഈ പട്ടിക.
മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന് പുറമെ ജോജി, നിമിഷ സജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ‘അയ്യപ്പനും കോശി’ക്കും ശേഷം അനിൽ നെടുമങ്ങാടിന്റെ ശക്തമായ വേഷവും നായാട്ടിൽ കാണാം.
ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നിമിഷയും ജോജുവുവാണ് മറ്റ് രണ്ട് പ്രധാനതാരങ്ങൾ. ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം. മാജിക് ഫ്രെയിംസ് റിലീസ് ആണ് വിതരണം.
നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴൽ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. പ്രശസ്ത എഡിറ്റർ അപ്പ എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ചിരിക്കുന്നു. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.