‘സഹോദരിയല്ല അമ്മയാണ്’: ഇത്തയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ
പ്രിയപ്പെട്ട സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി ദുൽഖർ സല്‍മാൻ. ഇത്തയുടെ സ്വകാര്യതയെ മാനിച്ച് പിറന്നാള്‍ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറില്ലായിരുന്നുവെന്നും എന്നാൽ ഇത്തവണ ഇത് ചെയ്യണമെന്ന് തോന്നിയെന്നും ദുൽഖർ പറയുന്നു. ദുൽഖറിന്റെ കുറിപ്പിന്റെ പൂർണരൂപം: ചേച്ചിയുടെ സ്വകാര്യതയെ മാനിച്ച്

പ്രിയപ്പെട്ട സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി ദുൽഖർ സല്‍മാൻ. ഇത്തയുടെ സ്വകാര്യതയെ മാനിച്ച് പിറന്നാള്‍ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറില്ലായിരുന്നുവെന്നും എന്നാൽ ഇത്തവണ ഇത് ചെയ്യണമെന്ന് തോന്നിയെന്നും ദുൽഖർ പറയുന്നു.
ദുൽഖറിന്റെ കുറിപ്പിന്റെ പൂർണരൂപം:
ചേച്ചിയുടെ സ്വകാര്യതയെ മാനിച്ച് ഞാനിത് സാധാരണ ചെയ്യാറില്ലായിരുന്നു. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്‌സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. ഇത്ത എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ ഇത്തയുടെ ആദ്യ മകനാണ്.
വളരെ മനോഹരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളുണ്ട് ഇത്തയുടെ ജീവിതത്തിൽ. ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി മോഷ്ടിക്കുന്ന എന്റെ ക്രൈം പാർട്‌ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികൾ കളിക്കുക തമാശകൾ പറയുക.
ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിന്റെയും എന്റെ എല്ലാ സുഹൃത്തുക്കളുടെയും ഇത്ത. പക്ഷേ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. തിരക്കുകൾ കാരണം പഴയതു പോലെ നമുക്ക് എപ്പോഴും കാണാനാകുന്നില്ല. പക്ഷേ അതൊന്നും നമുക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല എന്നെനിക്കറിയാം.
ഈ വർഷം, ഇത്തയ്ക്ക് സന്തോഷങ്ങളും അദ്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബർത്ത്ഡേ ഇത്ത...