സൂരിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈയുടെ' ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂരിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈയുടെ' ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെന്നും റിപ്പോർട്ട് ഉണ്ട്.

ADVERTISEMENT

ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 1986യിൽ റിലീസ് ചെയ്ത ശിവാജി ഗണേശൻ രജനികാന്ത് ചിത്രത്തിന്റെ പേരും 'വിടുതലൈ' എന്നാണ്. സത്യമംഗലം കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് രംഗങ്ങൾ പൂർത്തിയാക്കിയത്. വേല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റ് ആണ് നിർമാണം. എഡിറ്റർ-ആർ രാമർ, ആക്‌ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി.

ADVERTISEMENT

ഇളയരാജയുടേതാണ് സംഗീതം. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. ഈ ചിത്രത്തിന് ശേഷമായിരിക്കും സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുക. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വടചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾക്കു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിടുതലൈ.