അതീവഗുരുതര അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്: കൂട്ടിക്കൽ ജയചന്ദ്രൻ
Mail This Article
നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നടൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രൻ പറയുന്നു.
കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ:
പ്രിയരേ, ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ ! ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ...ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..
പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സിപിഎം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി...
ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങൾ; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ...