നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വിഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് ആ വിഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്. രമ്യ

നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വിഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് ആ വിഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്. രമ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വിഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് ആ വിഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്. രമ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വിഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് ആ വിഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞയാഴ്ച കണ്ടത്.

 

ADVERTISEMENT

രമ്യ സുരേഷ് പറയുന്നു: 

 

കഴിഞ്ഞ ജൂൺ 1. രാവിലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് എന്റേതെന്ന വ്യാജേന ഒരു വിഡിയോ പ്രചരിക്കുന്നുവെന്നു മനസ്സിലായത്. ഒരു പെൺകുട്ടിയുടെ നഗ്ന വിഡിയോയ്ക്കൊപ്പം എന്റെ ഫെയ്സ്ബുക്കിൽ നിന്നെടുത്ത ചില ചിത്രങ്ങളും ചേർത്താണ് വിഡിയോ പ്രചരിച്ചത്. ഞാൻ ആ വിഡിയോ അയച്ചു നൽകാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. അതു കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു. ആ വിഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങൾ എന്റെ മുഖവുമായി വലിയ സാദൃശ്യമുണ്ടായിരുന്നു.

 

ADVERTISEMENT

‍ഞാൻ ആ വിഡിയോ വിശദമായി പരിശോധിച്ചു. പക്ഷേ, ആ പെൺകുട്ടിയുടെ ശരീരവും എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല. മുഖം വ്യക്തമായി കാണിച്ചിട്ടുമില്ല. എനിക്കു തട്ടിപ്പു മനസ്സിലായപ്പോൾ തന്നെ വീടിനടുത്തുള്ള കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു. ഉടനെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനാണ് അദ്ദേഹം പറഞ്ഞത്. ഞാൻ സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് മുഖേന ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. ഉടനടി രേഖാമൂലം പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അന്നു തന്നെ ഞാൻ‍ പരാതിയെഴുതി ജില്ലാ പൊലീസ് മേധാവിക്കു നൽകി’ – രമ്യ പറയുന്നു.

 

സ്വയം ഡിക്റ്റക്ടീവ് ആയി

 

ADVERTISEMENT

‘ജില്ലാ പൊലീസ് മേധാവി പരാതി ജില്ലാ സൈബര്‍ സെല്ലിനു കൈമാറിയെന്ന് അറിയിച്ചു. ഞാൻ അവരുമായി ബന്ധപ്പെട്ടു. പല വിവരങ്ങളും സൈബർ സെല്ലിനു വേണ്ടി സ്വയം കണ്ടെത്തേണ്ടി വന്നു. ആ വിഡിയോ പ്രചരിച്ച വഴികളിലൂടെ കുറെ സഞ്ചരിച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച പല സമൂഹമാധ്യമ ഗ്രൂപ്പുകളെയും കണ്ടെത്താൻ കഴിഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ വിവരവും അഡ്മിനുകളെപ്പറ്റിയുള്ള വിവരവും ലഭിച്ചത് സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. ഞാൻ സ്വയം സൈബർ സെല്ലില്‍ വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി അറിയുന്നുണ്ട്–’ രമ്യ പറയുന്നു. 

 

ഈ പ്രശ്നം അറിഞ്ഞതോടെ സ്വന്തം വീട്ടിൽനിന്നും ഭർത്താവിന്റെ വീട്ടിൽനിന്നും ലഭിച്ച പിന്തുണയാണ് നിയമപരമായി മുന്നോട്ടു പോകാൻ ധൈര്യം നൽകിയതെന്നു രമ്യ പറഞ്ഞു. ‘ഞാൻ ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ െചയ്യരുതായിരുന്നു എന്നു ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, ലൈവ് വിഡിയോ ചെയ്തതു ശരിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാൻ പറയാതിരുന്നാൽ, ഇതു കാണുന്ന എന്നെ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാൾ മറ്റുപലരെയും കാണിക്കും. അവർ എന്നെ പരിഹാസപാത്രമായി കാണും. നാളെ ഇതുപോലെ ആ പെൺകുട്ടിയുടെ മറ്റൊരു വിഡിയോ പ്രചരിച്ചാലും ആളുകൾ ഞാനാണെന്നു വിശ്വസിക്കും. ഞാൻ ആ വിഡിയോ ചെയ്തതും നിയമനടപടി സ്വീകരിച്ചതും വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്–’ രമ്യ പറയുന്നു.

 

വ്യാജ വിഡിയോയ്ക്കു പിന്നിൽ വലിയ സൈബർ ക്രൈം ഗ്രൂപ്പുകള‍ുണ്ടെന്നാണു രമ്യയുടെ കണ്ടെത്തൽ. അവർ പെൺകുട്ടികളുടെ നഗ്ന വിഡിയോകൾ വലിയ വിലയ്ക്കു വിൽക്കുകയാണ്. പ്രശസ്തരാകുന്ന വ്യക്തികളുടെ പേരിലുള്ള വിഡിയോകൾക്കു വലിയ വില ലഭിക്കും. ഇതിനായി സമൂഹമാധ്യമങ്ങളിൽ വലിയ ഗ്രൂപ്പുകൾ പ്രവർത്ത‍ിക്കുന്നുണ്ട്. വിഡിയോകളുടെ വിവരങ്ങള്‍ സമൂഹമാധ്യമഗ്രൂപ്പുകളിൽ നൽകിയ ശേഷം ആവശ്യമുള്ളവർ ഇൻബോക്സിൽ ബന്ധപ്പെട്ട് വലിയ വില പറഞ്ഞാൽ വിഡിയോ വിൽക്കുന്ന വിധമാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ ചില ഗ്ര‍ൂപ്പുകളെക്കുറിച്ച് സൈബർ സെല്ലിനു വിവരം നൽകിയിട്ടുണ്ടെന്നു രമ്യ പറഞ്ഞു.

 

പരാതികൾ അനവധി

 

ഞാൻ പരാതി നൽകാൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ സമാനമായ പരാതികൾ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്– രമ്യ പറഞ്ഞു. സിനിമാ മേഖലയിലെ പല സുഹൃത്തുക്കളും രമ്യയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ചില പെൺകുട്ടികൾ പഴ്സനൽ മെസേജ് അയച്ചു – ‘ചേച്ചി ചെയ്തത് വലിയ കാര്യമാണ്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ പരസ്യമായി പ്രതികരിക്കുന്നത് വലിയഗുണം ചെയ്യും. സാധാരണക്കാരായ ‍ഞങ്ങൾക്ക് ഇത്തരത്തിൽ പ്രതികരിക്കുന്നതിനു പരിമിതികളുണ്ട് – രമ്യയ്ക്കു ലഭിച്ച സന്ദേശങ്ങളിലൊന്നാണിത്.

 

വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് പലരും ഇത്തരത്തിൽ വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നതെന്നാണ് രമ്യ കണ്ടെത്തിയത്. ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽ നിന്നാണ് വിഡിയോ പുറത്തുപോകുന്നതെന്നു രമ്യ കണ്ടെത്തി. എന്നാൽ, അതു ക്ലോസ്ഡ് ഗ്രൂപ്പ് ആണ്. നേരത്തെ 55,000 പേർ അംഗങ്ങളായിരുന്ന ആ ഗ്രൂപ്പിൽനിന്നു രമ്യ കേസ് നൽകിയ ശേഷം ആയിരത്തോളം പേർ പുറത്തുപോയെന്നാണു മനസ്സിലാകുന്നത്. ‘ആ ഗ്രൂപ്പിന്റെ വിവരങ്ങൾ ഞാൻ സൈബർ സെല്ലിനു നൽകിയിട്ടുണ്ട്–’ രമ്യ പറഞ്ഞു.

 

‘ഇതു ജീവിതത്തെ ബാധിച്ചിട്ടില്ല’

 

വ്യാ‍ജ വിഡിയോ പ്രചരിച്ചത് സ്വന്തം ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നു രമ്യ പറയുന്നു. ‘എന്റെ കുടുംബത്തിന് എന്നെ അറിയ‍ാം. അവർ നൽകിയ പിന്തുണയാണ് എനിക്കു നിയമപരമായി മുന്നോട്ടുപോ‍കാൻ സഹായമായത്്. ആ വിഡിയോയിൽ ഞാനല്ല‍ാതിരുന്നിട്ടും ഞാനാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതു ഞാനല്ലെന്നു മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം–’ രമ്യ പറയുന്നു.

 

രമ്യയും സിനിമയും

 

‘ഞാൻ പന്ത്രണ്ടു വർഷത്തോളം ദുബായിലായിരുന്നു. ഭർത്താവ് സുരേഷ് ശങ്കരൻനായർ അവിടെയാണു ജോലി ചെയ്യുന്നത്. ഞാൻ അവിടെ ഓട്ടിസം സെന്ററിൽ നഴ്സ് ആയിരുന്നു. ദുബായിൽ നടന്ന ഓഡിഷന‍ിലൂടെയാണ് ‘കുട്ടൻപിള്ളയുടെ ശ‍ിവരാത്രി’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. കോട്ടയം സെന്റ് ആൻസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. കോട്ടയം കുമ്മനമാണ് സ്വന്തം നാട്. ഒരു സിനിമയെങ്കിലും ചെയ്യണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ‘കുട്ടൻപിള്ളയുടെ ശ‍ിവരാത്രി’ കണ്ടാ‍ണ് സത്യൻ അന്തിക്കാട് ‘ഞാൻ പ്രകാശനി’ലേക്കു വിളിച്ചത്. ഞാൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം എന്നെക്കാൾ പ്രായമുള്ളവരായിരുന്നു. 

 

ഞാൻ പ്രകാശനു ശേഷം സിനിമകൾ വന്നെങ്കിലും ഞാൻ ദുബായിലായതിനാൽ പല സിനിമകളും ഒഴിവാക്കേണ്ടി വന്നു. സത്യൻ സാർ ആണ് എന്നോടു നാട്ടിൽ നിൽക്കണമെന്നും സിനിമകൾ ചെയ്യണമെന്നും പറഞ്ഞത്. അങ്ങനെയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയുടെ ഓഡിഷനു പോയി, ആ സിനിമയിൽ ചെറിയ വേഷം കിട്ടി. പിന്നീട്, യുവം എന്ന സിനിമയിലെ ഇൻട്രോ സീൻ എന്റേതായിരുന്നു. അങ്ങനെയാണ് ഞാൻ നാട്ടില‍ുണ്ടെന്നു പലരും അറിഞ്ഞത്. നിവിൻ പോളിയുടെ പുതിയ ചിത്രത്തിൽ വേഷം കിട്ടി. അതിൽ നല്ല വേഷമാണ്. പിന്നീട്, സബാഷ് ചന്ദ്ര ബോസ്, ജാനേമൻ, അർച്ചന 31 നോട്ടൗട്ട്, നിഴൽ തുടങ്ങിയ സിനിമകൾ ചെയ്തു. മകൻ നവനീതും മകൾ നിവേദ്യയും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം.’–രമ്യ പറഞ്ഞു നിർത്തി.

 

English Summary: How Remya Suresh Tracked Social Media Groups Behind Her Fake Video?