നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി
Mail This Article
×
യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുന്റെ അരങ്ങേറ്റം. അതേവർഷം തന്നെ ഇറങ്ങിയ ഗ്രാൻഡ് മാസ്റ്റർ സിനിമയിലെ വില്ലൻ വേഷം അർജുനെ ശ്രദ്ധേയനാക്കി മാറ്റി.
ബിഡിഎസ് ബിരുദധാരിയും ക്രിക്കറ്ററുമാണ് അര്‍ജുന്‍. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്‌ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന മരക്കാർ ആണ് അർജുന്റെ പുതിയ ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.