ആദ്യകാലത്ത് മമ്മൂട്ടിക്കു ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ, സൂപ്പർതാരമായതിനു ശേഷം മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയ ഒരാളുണ്ട് – ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾക്കു മാത്രമാണ് മമ്മൂട്ടിയുടെ അനുവാദത്തോടെ ഷമ്മി തിലകൻ ശബ്ദം നൽകിയത്. കമൽഹാസനു വേണ്ടി ഷമ്മി

ആദ്യകാലത്ത് മമ്മൂട്ടിക്കു ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ, സൂപ്പർതാരമായതിനു ശേഷം മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയ ഒരാളുണ്ട് – ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾക്കു മാത്രമാണ് മമ്മൂട്ടിയുടെ അനുവാദത്തോടെ ഷമ്മി തിലകൻ ശബ്ദം നൽകിയത്. കമൽഹാസനു വേണ്ടി ഷമ്മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യകാലത്ത് മമ്മൂട്ടിക്കു ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ, സൂപ്പർതാരമായതിനു ശേഷം മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയ ഒരാളുണ്ട് – ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾക്കു മാത്രമാണ് മമ്മൂട്ടിയുടെ അനുവാദത്തോടെ ഷമ്മി തിലകൻ ശബ്ദം നൽകിയത്. കമൽഹാസനു വേണ്ടി ഷമ്മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യകാലത്ത് മമ്മൂട്ടിക്കു ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ, സൂപ്പർതാരമായതിനു ശേഷം മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയ ഒരാളുണ്ട് – ഷമ്മി തിലകൻ. സൂര്യമാനസം എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾക്കു മാത്രമാണ് മമ്മൂട്ടിയുടെ അനുവാദത്തോടെ ഷമ്മി തിലകൻ ശബ്ദം നൽകിയത്. കമൽഹാസനു വേണ്ടി ഷമ്മി തിലകൻ ശബ്ദം നൽകിയത് കമൽഹാസനോ സംവിധായകനോ പോലും അറിയാത്ത കഥയാണ്. നടൻ ജയന്റെ പേരിൽ ഇന്നു മിമിക്രി കലാകാരന്മാർ അനുകരിക്കുന്നത് പ്രശസ്ത സംവിധായകനും നടനുമായ ആലപ്പി അഷറഫിന്റെ ശബ്ദമാണെന്ന് അടുത്തകാലത്താണ് പലരും മനസ്സിലാക്കിയത്. നവമാധ്യമമായ ക്ലബ് ഹൗസിൽ നടൻ പൃഥ്വിരാജിനെ അനുകരിച്ച് മറ്റൊരു വ്യക്തി പ്രത്യക്ഷപ്പെട്ടതും അടുത്തിടെ വിവാദമായിരുന്നു. ഇതാ സിനിമയിലെ ചില ശബ്ദ കൗതുകങ്ങളുടെ കഥ...

 

ADVERTISEMENT

‘പ്രേംനസീറിനു ശബ്ദം നൽകിയതു ജയറാമല്ല’

 

‘ഈ സിനിമയിൽ പ്രേംനസ‍ീറിനു ശബ്ദം നൽകിയത് ജയറാമല്ല’ – 1990 വിഷുവിന് ‘കടത്തനാടൻ അമ്പാടി’ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി പത്രപ്പരസ്യമാണ്. ആ പരസ്യത്തിൽ നസീറിന്റെ ചിത്രത്തിനൊപ്പം ഷമ്മി തിലകന്റെ ചിത്രവുമുണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ പക്ഷേ, ശബ്ദം നൽകിയവരുടെ കൂട്ടത്തിലല്ല ഷമ്മി തിലകന്റെ പേര്. സിനിമ തുടങ്ങുന്നതു തന്നെ ‘നന്ദി ഷമ്മി തിലകൻ’ എന്നു രേഖപ്പെടുത്തിയാണ്. സാജ് പ്രൊഡക്‌ഷൻസിന്റെ സാജൻ വർഗീസ് നിർമിച്ച ചിത്രം നിയമപ്രശ്നങ്ങൾ കാരണം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയത് നവോദയ അപ്പച്ചനാണ്. ആ സിനിമയ്ക്കു ശബ്ദം നൽകിയതിന്റെ അനുഭവം ഷമ്മി തിലകൻ പങ്കുവയ്ക്കുന്നു:

 

ADVERTISEMENT

‘നസീർ സാറിന്റെ അവസാനത്തെ സിനിമ അല്ലെങ്കിൽപ്പോലും അവസാനമായി റിലീസ് ചെയ്തത് കടത്തനാടൻ അമ്പാടിയാണ്. പ്രേംനസീർ മരിക്കുന്നതിനു വർഷങ്ങൾക്കു മുൻപു ഷൂട്ട് ചെയ്തെങ്കിലും ചില പ്രശ്നങ്ങൾ കാരണം റിലീസ് വൈകി. നവോദയ അപ്പച്ചന്‍ ആണ് പൂർത്തിയാക്കി കോടതി ഏൽപിച്ച് പുറത്തിറക്കിയത്. അപ്പോഴേക്കും സിനിമയുടെ സ്ക്രിപ്റ്റ് നഷ്ടമായിരുന്നു. താരങ്ങളുടെ ചുണ്ടനക്കം നോക്കിയാണ് ഞങ്ങൾ ഡയലോഗുകൾ എഴുതിയെടുത്തത്. മുഴുവൻ താരങ്ങളുടെയും പൈലറ്റ് ഡബ്ബിങ് ട്രാക്ക് ഞങ്ങൾ തയാറാക്കി. മോഹൻലാൽ  ഉൾപ്പെടെയുള്ളവർ ഈ പൈലറ്റ് ട്രാക്ക് കേട്ടാണ് ഡബ്ബിങ് പൂർത്തിയാക്കിയത്.

 

നസീർ സാറിന്റെ ശബ്ദം ചെയ്യാൻ നവോദയ അപ്പച്ചൻ പല മിമിക്രി താരങ്ങളെയും പരീക്ഷിച്ചു നോക്കി. അവർ നസീറിന്റെ ശബ്ദം അനുകരിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഭാവങ്ങൾ ശബ്ദത്തിൽ കൊണ്ടുവരികയാണ് പ്രധാനമെന്ന് നസീറുമായി ദീർഘകാലത്തെ ബന്ധമുള്ള അപ്പച്ചന് അറിയാമായിരുന്നു. ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ശബ്ദമാണ് നസീറിന്റേത്. ഒരു പ്രത്യേക രീതിയിൽ മാത്രം ഡയലോഗ് പറഞ്ഞിരുന്ന നടനാണ് നസീർ സാർ. ആ മോഡുലേഷനാണ് വേണ്ടിയിരുന്നത്. അവസാനം, അപ്പച്ചൻ സാർ എന്നോടു പറഞ്ഞു, ഷമ്മി തന്നെ ശബ്ദം നൽകിയാൽ മതിയെന്ന്. ഞാൻ നസീറിന്റെ ശബ്ദം അനുകരിക്കുകയല്ല, എന്റെ ശബ്ദം തന്നെ നസീറിനു നൽകുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാവങ്ങൾ ഉൾക്കൊണ്ടാണ് ഞാൻ ശബ്ദം നൽകിയത്. ആ സിനിമ കണ്ടാൽ അതു മനസ്സിലാകും–’ ഷമ്മി തിലകൻ പറഞ്ഞു. 

 

ADVERTISEMENT

അക്കാലത്ത് നസീറിന്റെ ശബ്ദാനുകരണത്തിൽ ശ്രദ്ധേയനായ ജയറാം ആയിരിക്കും മരണശേഷം അദ്ദേഹത്തിനു ശബ്ദം നൽകിയതെന്ന തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനായിരിക്കാം നവോദയ അപ്പച്ചൻ പത്രങ്ങളിൽ പരസ്യം നൽകിയതെന്ന് ഷമ്മി തിലകൻ. ‘പിൽക്കാലത്ത് നവോദയ അപ്പച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു– എനിക്കു ഷമ്മിയോടു വലിയ കടപ്പാടുണ്ട്– എന്ന്. ഞാൻ നസീർ സാറിന് ശബ്ദം നൽകിയതിനെ വിശേഷിപ്പിക്കണമെങ്കിൽ മലയാളത്തിലെ ഉൽപ്രേക്ഷ എന്ന അലങ്കാരമാണ് ഉത്തമം– മറ്റൊന്നിൻ ധർമയോഗത്താൽ അതു താനല്ലയോ ഇത് എന്നു വർണ്യത്തിൽ ആശങ്കയുണ്ടാക്കുകയാണ് ഞാൻ ചെയ്തത്’– ഷമ്മി തിലകൻ പറയുന്നു. ആ സിനിമയിൽ ഇരുപതോളം കഥാപാത്രങ്ങൾക്കു ഷമ്മി തിലകൻ ശബ്ദം നൽകിയിട്ടുണ്ട്. ഒരു സീനിൽ തന്നെ പ്രേംനസീറിനും സഹകഥാപാത്രങ്ങൾക്കും ഷമ്മി തിലികന്റെ ശബ്ദമുണ്ട്.

 

മമ്മൂട്ടിയുടെ പുട്ടുറുമീസിനും ഷമ്മിയുടെ ശബ്ദം!

 

നടൻ മമ്മൂട്ടി വേറിട്ട കഥാപാത്രമായ പുട്ടുറുമീസിനെ അവതരിപ്പിച്ച ചിത്രമാണ് വിജി തമ്പിയുടെ ‘സൂര്യമാനസം’. ആ കഥാപാത്രത്തിന്റെ ശബ്ദവും വളരെ വേറിട്ടതായിരുന്നു. മമ്മൂട്ടി തന്നെയാണ് ആ കഥാപാത്രത്തിനു ശബ്ദം നൽകിയത്. എന്നാൽ, ഏതാനും ചില സീനുകളിൽ പുട്ടുറുമീസിനു ഷമ്മി തിലകന്റെ ശബ്ദം ലഭിച്ചിട്ടുണ്ട്. ‘സൂര്യമാനസത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രഘുവരനു ശബ്ദം നൽകാനാണ് എന്നെ വിളിച്ചത്. ഞാൻ സ്റ്റുഡിയോയിൽ എത്തിയപ്പോൾ രഘുവരനു ശബ്ദം നൽകുന്നതിനിടയിൽ മമ്മൂക്കയുടെ ഒരു സീനിലെ ഡയലോഗ് വെറുതെ മൈക്കിലൂടെ പറഞ്ഞു. ആ സീൻ നേരത്തെ മമ്മൂക്ക ഡബ് ചെയ്തിരുന്നതാണ്. സ്റ്റുഡ‍ിയോയുടെ കൺസോളില്‍ ഇരുന്ന വിജി തമ്പി പെട്ടെന്നു മൈക്കില‍ൂടെ വിളിച്ചു ചോദിച്ചു– ‘ഷമ്മീ, മമ്മൂക്ക വന്നിട്ടുണ്ടോ?’

 

ഞാൻ പറഞ്ഞു, ‘ഇല്ല’. 

 

‘മമ്മൂക്കയുടെ ശബ്ദം കേട്ടല്ലോ’ എന്നു വിജി തമ്പി. 

 

ഞാനാണ് ആ ഡയലോഗ് പറഞ്ഞതെന്നു പറഞ്ഞപ്പോൾ വിജി തമ്പി ഒന്നും മിണ്ടാതിരുന്നു. ഞാൻ ഡബ്ബിങ് പൂർത്തിയാക്കി വീട്ടിലെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിജി തമ്പിയുടെ ഫോൺ. 

 

‘ഷമ്മീ, ഡബ്ബിങ് കുറച്ചു ഭാഗം തീർക്കാനുണ്ടല്ലോ’. ഞാൻ ‍െഞട്ടി. ഡബ്ബിങ് സ്ക്രിപ്റ്റ് നോക്കി, എന്റെ ഭാഗമെല്ലാം പൂർത്തിയാക്കി അതു മാർക്ക് ചെയ്തു വച്ചാണ് ഞാൻ തിരിച്ചുവന്നത്. ഞാൻ ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞു. അപ്പോൾ വിജി തമ്പി പറഞ്ഞു, ‘രഘുവരന്റെ ഡയലോഗ് അല്ല, മമ്മൂക്കയുടെ ഒന്നു രണ്ടു സീനുകളാണ് ബാക്കിയുള്ളത്. അതു വന്നു ഡബ് ചെയ്യണം’.

 

ഞാന്‍ വീണ്ടും ഞെട്ടി. മമ്മൂക്കയുടെ സീൻ ഡബ്ബ് ചെയ്യുകയെന്ന സാഹസം ശരിയാകില്ലല്ലോ. 

 

‘മമ്മൂക്കയില്ലേ?’ ഞാൻ ചോദിച്ചു.

 

‘അദ്ദേഹത്തിന് അത്യാവശ്യമായി ഷൂട്ടിനു പോകണം. കുറച്ചു ഭാഗം കൂടി തീർക്കാനുണ്ട്’– വിജി തമ്പി പറഞ്ഞു.

 

‘അതു ശരിയാകില്ല. ഞാൻ അതു ചെയ്താൽ പരാതിയാകും–’ ഞാൻ പറഞ്ഞു.

 

‘ഇല്ല ഷമ്മീ, മമ്മൂക്ക പറഞ്ഞിട്ടുണ്ട്–’ എന്നു വിജി തമ്പി. പക്ഷേ, എനിക്കു വിശ്വാസമായില്ല. മമ്മൂക്ക പറഞ്ഞാൽ ചെയ്യാമെന്നു ഞാൻ പറഞ്ഞു.

 

‘എങ്കിൽ ഞാൻ മമ്മൂക്കയ്ക്കു ഫോൺ കൊടുക്കാം–’ എന്നു പറഞ്ഞ് വിജി തമ്പി മമ്മൂട്ടിയുടെ കയ്യിൽ ഫോൺ നൽകി.

 

‘ആ, ഞാനാ. അതങ്ങു ചെയ്തേര്’ എന്നു മമ്മൂക്ക ഒറ്റവാക്കിൽ അനുമതി നൽകി. ഒന്നോ രണ്ടോ സംഭാഷണങ്ങളും സംഘട്ടത്തിനിടയിലെ ചില ഇഫക്ടുകളുമാണ് ഞാൻ മമ്മൂക്കയ്ക്കു വേണ്ടി ഡബ് ചെയ്തത്–’ ഷമ്മി തിലകൻ പറഞ്ഞു.

 

 കമലിനു ശബ്ദം നൽകിയതു സംവിധായകൻ അറിയാത്ത രഹസ്യം

 

‘ചാണക്യൻ എന്ന സിനിമയുടെ ഡബ്ബിങ് പൂർത്തിയായി. കമൽഹാസൻ ഡബ്ബിങ് പൂർത്തിയാക്കി പോയി. പക്ഷേ, പിന്നീടാണ് സാങ്കേതിക പ്രശ്നം കാരണം ഒരു സീനിലെ ഡയലോഗ് കൃത്യമാകാതെ വന്ന കാര്യം അറിഞ്ഞത്. ഡബ്ബിങ് കൈകാര്യം ചെയ്ത ടെക്നിക്കൽ എൻജിനീയർക്കു ടെൻഷനായി. ആ ഭാഗം ആരും അറിയാതെ മാറ്റാമെന്നു ഞാനും അദ്ദേഹവും തമ്മിൽ ധാരണയായി. അങ്ങനെ ഒരു സീനിൽ മാത്രം കമൽഹാസനു ഞാൻ ശബ്ദം നൽകി. സംവിധായകൻ പോലും ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്നു സംശയമാണ്–’ ഷമ്മി തിലകൻ അക്കാലം ഓർത്തു.

 

ആ സിനിമയിൽ നടൻ ജയറാമിനു വേണ്ടി ചില ഡയലോഗുകൾ നടൻ തിലകൻ ശബ്ദം നൽകിയിട്ടുണ്ട്. തിലകന്റെ ശബ്ദം അനുകരിച്ചു ജയറാമിന്റെ കഥാപാത്രം സംസാരിക്കുന്ന ഭാഗങ്ങൾക്കാണ് തിലകൻ തന്നെ ശബ്ദം നൽകിയത്. എന്നാൽ, ജയറാമിനു വേണ്ടി ഒരു ഡയലോഗിലെ ഒരു വാചകത്തിനു മാത്രം ഷമ്മി തിലകന്റെ ശബ്ദം വന്നിട്ടുണ്ട്. ‘രാധാമാധവം’ എന്ന ചിത്രത്തിലാണ് എന്തോ കാരണത്താൽ ‘ചിറ്റേ’ എന്നു വിളിക്കുന്ന ഒരു വാചകം മാത്രം ഡബ് ചെയ്യാതെ പോയത്. പിന്നീട് ഷമ്മി തിലകനാണ് ഈ വാചകം പൂരിപ്പിച്ചത്.

 

ഷമ്മിക്കും ഡബ്ബിങ്

 

ഇത്രയും താരങ്ങൾക്കു ശബ്ദം നൽകിയ ഷമ്മി തിലകനു വേണ്ടി ശബ്ദം നൽകിയിട്ടുണ്ട് മറ്റൊരാൾ– കസ്തൂരിമാൻ എന്ന സിനിമയുടെ തമിഴ് പതിപ്പിലാണ് ഷമ്മി തിലകന്റെ കഥാപാത്രത്തിനു മറ്റാരോ ശബ്ദം നൽകിയത്. അതു തന്റെ കഥാപാത്രത്തിനു ചേരുന്നതായിരുന്നില്ലെന്ന് ഷമ്മി പറയുന്നു. അതിൽ പ്രതിഷേധിച്ച്, തമിഴ് നടന്മാർക്ക് ഇനി ശബ്ദം നൽകില്ലെന്നൊരു പ്രതിജ്ഞയും ഷമ്മി തിലകൻ എടുത്തു. എങ്കിലും നിർബന്ധങ്ങൾക്കു വഴങ്ങി പിന്നെയും ഡബ്ബിങ് ചെയ്യേണ്ടി വന്നു. ഒടുവിൽ, ‘ഒടിയൻ’ എന്ന ചിത്രത്തിൽ പ്രകാശ് രാജിനു വരെ ഷമ്മി തിലകൻ ശബ്ദം നൽകിയിട്ടുണ്ട്.

 

തിലകനു മകന്റെ ശബ്ദം

 

ദേവാസുരത്തിൽ നെപ്പോളിയനും കൗരവരിൽ വിഷ്ണുവർധനും ഉൾപ്പെടെ മലയാളത്തിലെ തലയെടുപ്പുള്ള വില്ലൻ കഥാപാത്രങ്ങൾക്കു പലർക്കും ശബ്ദം നൽകിയിട്ടുള്ള ഷമ്മി തിലകൻ ഒരിക്കൽ മാത്രം സ്വന്തം അച്ഛന് ശബ്ദം നൽകിയിട്ടുണ്ട്. നടൻ തിലകൻ അഭിനയിച്ച ‘പെയ്തൊഴിയാതെ’ എന്ന സീരിയലിനു വേണ്ടിയായിരുന്നു അത്. 

‘ആ സീരിയലിൽ അഭിനയിക്കുന്ന കാലത്ത് അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഐസിയ‍ുവിൽ അച്ഛൻ കിടക്കുമ്പോൾ ആ ആഴ്ചയിലെ എപ്പിസോഡുകൾ ടിവിയിൽ നൽകാനാകാത്ത അവസ്ഥയായി. 

 

അങ്ങനെയാണ് സംവിധായകൻ ഹരിദാസ് എന്നോട് അച്ഛനു വേണ്ടി ഡബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനു വേണ്ടി ശബ്ദം നൽകാൻ കഴിയില്ലെന്നു ഞ‍ാൻ പറഞ്ഞു. എന്നാൽ, അവരുടെ ഗതികേട് കണ്ട് അവസാനം ഒരാഴ്ചയിലേക്കുള്ള ഭാഗം ഡബ് ചെയ്യാൻ തയാറായി. പിന്നീടുള്ള ഭാഗം ഷോബിയാണ് ഡബ് ചെയ്തത്’– ഷമ്മി തിലകനു പറയാൻ അനുഭവങ്ങളേറെയുണ്ട്.

 

മിമിക്രിക്കാരുടെ ജയൻ അഷറഫിന്റെ സ്വരം

 

സർവകലാശാലാ മിമിക്രി മത്സരങ്ങളിൽ തിളങ്ങി നിന്ന ആലപ്പി അഷറഫിന് സിനിമയിൽ സ്ഥാനമുറപ്പിച്ചത് ഡബ്ബിങ് ആണ്. 1980ൽ നടൻ ജയൻ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതോടെ പല സിനിമകളും പ്രതിസന്ധിയിലായി. അദ്ദേഹം അഭിനയിച്ചു പൂർത്തിയാക്കിയ സിനിമകൾ പ്രശസ്തമായ അദ്ദേഹത്തിന്റെ ശബ്ദമില്ലാതെ പുറത്തിറക്കാനാകില്ലെന്ന അവസ്ഥയുണ്ടായി. ‘മനുഷ്യമൃഗം’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ മരണശേഷം ആദ്യം പുറത്തിറങ്ങേണ്ടിയിരുന്നത്. 1980ൽ, മനുഷ്യമൃഗം എന്ന ചിത്രത്തിൽ ജയനു വേണ്ടി ശബ്ദം നൽകാൻ ബേബി വിളിച്ചു. എവർഷൈൻ പ്രൊഡക്‌ഷൻസിന്റേതായിരുന്നു ആ ചിത്രം.

 

‘ഒരുപാട് മിമിക്രി താരങ്ങളെ ഉപയോഗിച്ച് അവർ ഡബ്ബിങ് ചെയ്യിച്ചു നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് എന്നെക്കുറിച്ച് അറിഞ്ഞത്. മദ്രാസിലെത്തി ശബ്ദം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺകോൾ എത്തി. എന്റെ ശബ്ദം എല്ലാവർക്കും ഇഷ്ടമായി. മനുഷ്യമൃഗത്തിൽ ശബ്ദം കൊടുത്തത് ഞാനാണെന്ന് പരസ്യമായതോടെ ശ്രീകുമാരൻ തമ്പിയുടെ ‘ആക്രമണം’, വേണുവിന്റെ ‘അറിയപ്പെടാത്ത രഹസ്യങ്ങൾ’ തുടങ്ങിയ സിനിമകളിലും ജയനു ശബ്ദം നൽകേണ്ടി വന്നു. ‘കോളിളക്ക’ത്തിനു ശബ്ദം നൽകാനാണ് ഒടുവിൽ വിള‍ിച്ചത്. അതിനു മുൻപ് മൂന്നു സിനിമകൾക്കു ശബ്ദം നൽകിയതു കൊണ്ട് വളരെ എളുപ്പമായിരുന്നു. 

 

ക്ലൈമാക്സിൽ ‘അമ്മേ, അമ്മയുടെ മകനാണമ്മേ’ എന്ന ഡയലോഗ് ആണ് ആദ്യം പറഞ്ഞത്. ആ സിനിമയ്ക്കു ശബ്ദം നൽകുമ്പോൾ നിർമാതാക്കൾ പല ഡിമാൻഡുകളും വച്ചു. അതെല്ലാം ഞാൻ അംഗീകരിച്ചു. പക്ഷേ, ഞാൻ വച്ച ഡിമാൻ‍ഡ് ഡബ്ബിങ്ങിന് 10,000 രൂപ വേണം എന്നതായിരുന്നു. അക്കാലത്ത് ആയിരം രൂപ വരെയാണ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കു പോലും കിട്ടിയിരുന്നത്. പക്ഷേ, നിർമാതാവ് എന്റെ ഡിമാൻഡ് അംഗീകരിച്ചു. അങ്ങനെ ഡബ്ബിങ് പൂർത്തിയാക്കി’– ആലപ്പ‍ി അഷറഫ് പറഞ്ഞു.

 

രജനീകാന്തിന് അഷറഫിന്റെ ‘ഗർജനം’

 

‘രജനീകാന്ത് അഭിനയിച്ച ഗർജനം എന്ന ചിത്രത്തിനു വേണ്ടി ആദ്യം മറ്റൊരാളാണ് ശബ്ദം നൽകിയത്. എന്നാൽ, ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം സിനിമയുടെ റഷസ് കണ്ട രജനീകാന്തിന് ആ ശബ്ദം ഇഷ്ടമായില്ല. ശബ്ദം മാറ്റിയേ പറ്റൂ എന്ന് അദ്ദേഹം വാശിപിടിച്ചു. അവർ എന്നെ വിളിച്ചു. വീണ്ടും ശബ്ദം േചർക്കണമെങ്കിൽ ആദ്യംമുതൽ എല്ലാ ജോലികളും വീണ്ടും ചെയ്യണം. അതുകൊണ്ട് രജനീകാന്ത് കേട്ട് ബോധിക്കണമെന്ന് അവർ ഡിമാൻഡ് വച്ചു. അപ്പോൾ ഞാൻ 10,000 രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. രജനീകാന്തിന് ഇഷ്ടമായാൽ പ്രതിഫലം നൽകാമെന്ന് അവർ ഉറപ്പു നൽകി. അങ്ങനെ രജനീകാന്തിന്റെ സാന്നിധ്യത്തിൽ ഞാൻ ഒരു സീനിന് ശബ്ദം നൽകി. അത് അദ്ദേഹത്തിന് ഇഷ്ടമായി. ചോദിച്ച പ്രതിഫലം പൂർണമായി തന്ന് ആ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി–’ അഷറഫ് ചിരിക്കുന്നു.

 

ആന്റണിയുടെ ശബ്ദം

 

ഭരത് അവാർഡ് നേടിയ നടൻ പി.ജെ.ആന്റണിക്കും അഷറഫ് ശബ്ദം നൽകിയിട്ടുണ്ട്. ശശികുമാർ സംവിധാനം ചെയ്ത ചൂള എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പൂർത്തിയായപ്പോഴേക്കും ആന്റണി മരിച്ചു. സിനിമയ്ക്കു ശബ്ദം നൽകാൻ സർവകലാശാലാ മിമിക്രി മത്സരത്തിൽ വിജയിയായിരുന്ന അഷറഫിനെ വിളിച്ചു. ലൊക്കേഷനിൽ വച്ച് റിക്കാർഡ് ചെയ്തിര‍ുന്ന ആന്റണിയുടെ ശബ്ദം കേട്ടാണ് രണ്ടു ദിവസം കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കിയതെന്ന് അഷറഫ് ഓർമിക്കുന്നു.

 

മൈനയ്ക്കും ഡബ്ബിങ്

 

നടന്മാർക്കു മാത്രമല്ല, ജീവികൾക്കും ശബ്ദം നൽകിയതിന്റെ അനുഭവമുണ്ട് ആലപ്പി അഷറഫിന്. ‘സ്ഫടികം’ എന്ന സിനിമയിൽ ‘കടുവ കടുവ’ എന്നു വിളിക്കുന്ന മൈനയുണ്ട്. ആ മൈനയ്ക്കു ശബ്ദം നൽകിയത് അഷറഫ് ആണ്. സിനിമ പൂർത്തിയായി, വൻ ഹിറ്റുമായി. അങ്ങനെയാണ് തമിഴിൽ ഈ സിനിമ റീമേക്ക് ചെയ്തത്. അതിലും മൈനയ‍ുടെ ശബ്ദമുണ്ട്. ഒരു ദിവസം തമിഴ് സിനിമയുടെ അണിയറപ്രവർത്തകർ എനിക്കു ഫോൺ ചെയ്തു– ‘സർ, മൈനയുടെ ശബ്ദം സാർ തന്നെ കൊടുക്കണം’.

 

സ്ഫടികത്തിൽ ഉപയോഗിച്ച അതേ സൗണ്ട് ട്രാക്ക് ഉപയോഗിക്കാൻ ഞാൻ നിർദേശിച്ചു. ‘പക്ഷേ, സാർ, മലയാളത്തിൽ മൈന കടുവ കടുവ എന്നാണു വിളിക്കുന്നത്. തമിഴിൽ കടുവയില്ല സാർ, കരടിയാണ്.’ ഞാൻ ചിരിച്ചുപോയി. എങ്കിലും അവർ മദ്രാസിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചു തന്നതു കൊണ്ട് ഞാൻ പോയി ‘കരടി കരടി’ എന്നു മൈനയ്ക്കു ഡബ് ചെയ്തിട്ടു തിരിച്ചുപോന്നു!–’ അഷറഫ് ചിരിച്ചുകൊണ്ടു പറഞ്ഞു.

 

English Summary: Interesting Stories of Dubbing from Malayalam Cinema